ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടം; തുടക്കം ഡല്‍ഹിക്ക് അനുകൂലം

Published : Apr 07, 2019, 04:45 PM ISTUpdated : Apr 07, 2019, 04:47 PM IST
ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടം; തുടക്കം ഡല്‍ഹിക്ക് അനുകൂലം

Synopsis

റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലുരിന് രണ്ട് വിക്കറ്റ് നഷ്ടം. ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ 53റണ്‍സ് എന്ന നിലയിലാണ് ബാംഗ്ലൂര്‍.

ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലുരിന് രണ്ട് വിക്കറ്റ് നഷ്ടം. ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ 53റണ്‍സ് എന്ന നിലയിലാണ് ബാംഗ്ലൂര്‍. 9 റണ്‍സെടുത്ത പാര്‍ത്ഥീവ് പട്ടേലിനെ മോറിസും 17 റണ്‍സെടുത്ത എബിഡിയെ റബാഡയും പുറത്താക്കി. വിരാട് കോലിയും(18) സ്റ്റോയിനിസുമാണ്(6) ക്രീസില്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഇറങ്ങുന്നത്. ഡല്‍ഹിയും അവസാന മത്സരത്തിലെ ടീമിനെ നിലനിര്‍ത്തുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍