കോലിയുടെ ബംഗലൂരുവിന് നാണക്കേടിന്റെ റെക്കോര്‍ഡ്

By Web TeamFirst Published Mar 23, 2019, 10:31 PM IST
Highlights

2008 സീസണിലാണ് ഇതിനു മുമ്പ് ബംഗലൂരു ഉദ്ഘാടന മത്സരത്തില്‍ 100 റണ്‍സ് തികയ്ക്കാതെ പുറത്തായത്.

ചെന്നൈ: ഐപിഎല്ലിലെ നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ് മാറ്റിയെഴുതാനിറങ്ങിയ വിരാട് കോലിയുടെ ബംഗലൂരുവിന് തേടിയെത്തിയത് നാണംകെട്ട റെക്കോര്‍ഡ്. ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 70 റണ്‍സിന് ഓള്‍ ഔട്ടായ ബംഗലൂരു ഐപിഎല്‍ ഉദ്ഘാടന മത്സരങ്ങളില്‍ രണ്ട് തവണ 100ല്‍ താഴെ പുറത്താവുന്ന ആദ്യ ടീമായി.

2008 സീസണിലാണ് ഇതിനു മുമ്പ് ബംഗലൂരു ഉദ്ഘാടന മത്സരത്തില്‍ 100 റണ്‍സ് തികയ്ക്കാതെ പുറത്തായത്. 82 റണ്‍സിന് പുറത്തായി അന്ന് കൊല്‍ക്കത്തക്കെതിരെ ആയിരുന്നു ബംഗലൂരു നാണംകെട്ടത്. ഇതിന് പുറമെ ഐപിഎല്‍ ചരിത്രത്തില്‍ ബംഗലൂരുവിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണ് ഇന്ന് ചെന്നൈക്കെതിരെ നേടിയ 70 റണ്‍സ്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറ് ടീം ടോട്ടലുകളില്‍ മൂന്നെണ്ണവും ബംഗലൂരുവിന്റെ പേരിലാണ്. ചെന്നൈ ഒരുക്കിയ സ്പിന്‍കെണിയില്‍ വീണ ബംഗലൂരു 17.1 ഓവറില്‍ 70 റണ്‍സിനാണ് ഓള്‍ ഔട്ടായത്.

click me!