
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായ പ്രശാന്ത് തിവാരിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. അയല്‍ക്കാരുമായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പ്രശാന്ത് തിവാരി ആശുപത്രിയില്‍ ചികിത്സയിലാണ്. തിവാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
ഗാസിയാബാദിലെ മുകുന്ദ്നഗറിലുള്ള തിവാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകറിയ അയല്‍ക്കാരായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. 2009 മുതല്‍ ക്രിക്കറ്റില്‍ സജഡീവമായ 23കാരനായ തിവാരി 2009ലും 2011ലും ഗോള്‍ഡ് കപ്പില്‍ കളിച്ചിട്ടുണ്ട്.
2012ല്‍ മുംബൈ ഇന്ത്യന്‍സ് അക്കാദിമിയിലെത്തിയ തിവാരി മുംബൈയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങളിലൊരാളാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനുശേഷം തോളിന് പരിക്കേറ്റ തിവാരി കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!