വെടിക്കെട്ടില്ല; ഐപിഎല്ലില്‍ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സിസിന് തകര്‍ച്ചയോടെ തുടക്കം

By Web TeamFirst Published Mar 23, 2019, 8:46 PM IST
Highlights

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍  നാലിന് 39  എന്ന നിലയിലാണ്. വിരാട് കോലി (6), മൊയീന്‍ അലി (9), ഡിവില്ലിയേഴ്സ് (9), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്.

ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍  നാലിന് 39  എന്ന നിലയിലാണ്. വിരാട് കോലി (6), മൊയീന്‍ അലി (9), ഡിവില്ലിയേഴ്സ് (9), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. പാര്‍ഥിവ് പട്ടേല്‍ (13), ശിവം ദുബെ (0) എന്നിവരാണ് ക്രീസില്‍. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ബാംഗ്ലൂരിന്റെ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. 

നാലാം ഓവറില്‍ ബാംഗ്ലൂരിന് കോലിയെ നഷ്ടമായി. ഹര്‍ഭജന്റെ ഒരു ഷോട്ട്പിച്ച് പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കി. തന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയ ഹര്‍ഭജന്‍ മൊയീന്‍ അലിയേയും മടക്കി. ഹര്‍ഭജന് റിട്ടേണ്‍ ക്യാച്ച് നല്‍കുകയായിരുന്നു മൊയീന്‍ അലി.  തന്‍റെ അടുത്ത ഓവറില്‍ ഡിവില്ലിയേഴ്സിനേയും മടക്കിയയച്ച് ഹര്‍ഭജന്‍ ബാംഗ്ലൂരിന്‍റെ മുന്‍നിര തകര്‍ത്തു. ഹെറ്റ്മ്യര്‍ റണ്ണൗട്ടാവുകയായിരുന്നു. 

നേരത്തെ, മൂന്ന് ഓവര്‍സീസ് താരങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങള്‍. ഡിവില്ലിയേഴ്‌സ്, മൊയീന്‍ അലി, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ഷിംറോണ്‍ ഹെറ്റ്മ്യര്‍ എന്നിവരാണ് ബാംഗ്ലൂരിന്റെ ഓവര്‍സീസ് താരങ്ങള്‍. ടീമുകളുടെ ആദ്യ ഇലവന്‍ താഴെ...

ചെന്നൈ സൂപ്പര്‍ കിങ്‌സ്: അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, എം.എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (ക്യാപ്റ്റന്‍), മൊയീന്‍ അലി, ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി.

click me!