
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുത്തു. ഇരുവരും അവരവരുടെ ആദ്യ മത്സരങ്ങള്‍ വിജയിച്ചിരുന്നു. ഇന്ന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
പഞ്ചാബ് നാല് മാറ്റങ്ങള്‍ വരുത്തി. ഡേവിഡ് മില്ലര്‍, ഹാര്‍ദുസ് വില്‍ജോന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രൂ ടൈ എന്നിവര്‍ ടീമിലെത്തി. ടീമുകള്‍ ഇങ്ങനെ.
കിങ്‌സ് ഇലവന്‍: ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, ഡേവിഡ് മില്ലര്‍, മന്‍ദീപ് സിങ്, ഹര്‍ദുസ് വില്‍ജോന്‍, ആര്‍. അശ്വിന്‍ (ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ആന്‍ഡ്രു ടൈ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!