റസലാട്ടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊല്‍ക്കത്ത ഇന്ന് ഡല്‍ഹിക്കെതിരെ

Published : Apr 12, 2019, 12:57 PM ISTUpdated : Apr 12, 2019, 12:58 PM IST
റസലാട്ടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊല്‍ക്കത്ത ഇന്ന് ഡല്‍ഹിക്കെതിരെ

Synopsis

ആറ് കളിയിൽ 25 സിക്സുമായി 257 റൺസെടുത്ത റസലിന്‍റെ മികവിലായിരുന്നു കൊൽക്കത്തയുടെ നാല് വിജയവും.

കൊല്‍ക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. വിജയ വഴിയിലെത്താൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും ഈഡൻ ഗാർഡനിൽ. ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റ ക്ഷീണം തീർക്കാൻ ഇറങ്ങുന്ന കൊൽക്കത്ത ഇന്നും ഉറ്റുനോക്കുന്നത് ആന്ദ്രേ റസലിന്‍റ ബാറ്റിനെ.

ആറ് കളിയിൽ 25 സിക്സുമായി 257 റൺസെടുത്ത റസലിന്‍റെ മികവിലായിരുന്നു കൊൽക്കത്തയുടെ നാല് വിജയവും. റോബിൻ ഉത്തപ്പ, നിതീഷ് റാണഎന്നിവരും ഫോമിൽ. സുനിൽ നരൈൻ, കുൽദീപ് യാദവ്, പിയൂഷ് ചൗള സ്പിൻത്രയമാണ് ബൗളിംഗ് നിരയുടെ കരുത്ത്. യുവതാരങ്ങൾക്ക് പ്രാമുഖ്യമുള്ള ഡൽഹി കാപിറ്റൽസിൽ റിഷഭ് പന്ത്, പൃഥ്വി ഷാ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരുടെ പ്രകടനമാണ് നിർണായകമാവുക.

ബൗളിംഗ് പ്രതീക്ഷ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയുടെ വേഗപ്പന്തുകളിലാണ്. ഡൽഹിയുടെ ഉപദേഷ്ടാവായി സൗരവ് ഗാംഗുലി ഈഡൻ ഗാർഡനിൽ എത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ഡൽഹിയും കൊൽക്കത്തയും 24 കളിയിൽ ഏറ്റു മുട്ടിയിട്ടുണ്ട്. കൊൽക്കത്ത പതിമൂന്നിലും ഡൽഹി പത്തിലും ജയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍