കൊലമാസ് അല്ല ഇത് 'തല'മാസ്; ഇത്തവണ ഭാഗ്യം പക്ഷെ രാഹുലിന്റെ കൂടെ

Published : Apr 07, 2019, 05:15 PM IST
കൊലമാസ് അല്ല ഇത് 'തല'മാസ്; ഇത്തവണ ഭാഗ്യം പക്ഷെ രാഹുലിന്റെ കൂടെ

Synopsis

കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ കെ എല്‍ രാഹുലിനെ റണ്ണൗട്ടാക്കാനായിരുന്നു ധോണിയുടെ പുറം തിരിഞ്ഞുള്ള ത്രോ. ധോണിയുടെ ത്രോ ലക്ഷ്യം തെറ്റിയില്ലെങ്കിലും വിക്കറ്റിന് മുകളിലെ ബെയില്‍സ് വീഴാത്തതിനാല്‍ പക്ഷെ രാഹുല്‍ ഔട്ടാകാതെ രക്ഷപ്പെട്ടു.

ചെന്നൈ: വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗുകള്‍ ആരാധകര്‍ ഏറെ കണ്ടിട്ടുണ്ട്. ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ പക്ഷെ ധോണി ഞെട്ടിച്ചത് സ്റ്റംപിംഗിലൂടെയല്ല. വിക്കറ്റിലേക്ക് നോക്കുകപോലും ചെയ്യാതെ എറിഞ്ഞ ത്രോയിലൂടെയായിരുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ കെ എല്‍ രാഹുലിനെ റണ്ണൗട്ടാക്കാനായിരുന്നു ധോണിയുടെ പുറം തിരിഞ്ഞുള്ള ത്രോ. ധോണിയുടെ ത്രോ ലക്ഷ്യം തെറ്റിയില്ലെങ്കിലും വിക്കറ്റിന് മുകളിലെ ബെയില്‍സ് വീഴാത്തതിനാല്‍ പക്ഷെ രാഹുല്‍ ഔട്ടാകാതെ രക്ഷപ്പെട്ടു.

രവീന്ദ്ര ജഡേജ എറിഞ്ഞ പതിമൂന്നാം ഓവറിലായിരുന്നു ധോണിയുടെ നാടകീയ റണ്ണൗട്ട് ശ്രമം. ഇല്ലാത്ത റണ്ണിനായി ഓടിയ രാഹുലിനെ പന്ത് കൈവശപ്പെടുത്തിയശേഷം ധോണി പുറം തിരിഞ്ഞുകൊണ്ടുതന്നെ വിക്കറ്റിലേക്ക് എറിയുകയായിരുന്നു. പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ രാഹുല്‍ ക്രീസിന് പുറത്തായിരുന്നു. ബെയില്‍സ് വീണിരുന്നെങ്കില്‍ രാഹുല്‍ ഔട്ടാകുമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും