ആദ്യം ബാറ്റ് ചെയ്യാന്‍ മുംബെെ; എറിഞ്ഞിടാന്‍ ബേസില്‍ തമ്പി

Published : May 02, 2019, 07:45 PM IST
ആദ്യം ബാറ്റ് ചെയ്യാന്‍ മുംബെെ; എറിഞ്ഞിടാന്‍ ബേസില്‍ തമ്പി

Synopsis

ഡേവിഡ് വാര്‍ണറില്ലാതെ ഇറങ്ങുന്ന ഹെെദരാബാദിനെതിരെ ഉയര്‍ന്ന് സ്കോര്‍ നേടി ആദ്യം തന്നെ മാനസികമായ ആഘാതം എല്‍പ്പിക്കുക എന്ന ലക്ഷ്യമാണ് മുംബെെയ്ക്ക് മുന്നിലുള്ളത്

മുംബെെ: അധികം സമ്മര്‍ദങ്ങള്‍ ഒന്നും കൂടാതെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സണ്‍റെെസേഴ്സ് ഹെെദരാബാദിനെതിരെ പോരിനിറങ്ങുന്ന മുംബെെ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. സ്വന്തം മെെതാനത്ത് ടോസ് നേടി മുംബെെ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഡേവിഡ് വാര്‍ണറില്ലാതെ ഇറങ്ങുന്ന ഹെെദരാബാദിനെതിരെ ഉയര്‍ന്ന് സ്കോര്‍ നേടി ആദ്യം തന്നെ മാനസികമായ ആഘാതം എല്‍പ്പിക്കുക എന്ന ലക്ഷ്യമാണ് മുംബെെയ്ക്ക് മുന്നിലുള്ളത്. എന്നാല്‍, ഇതുവരെ തന്‍റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാത്ത രോഹിത് ശര്‍മ പ്രഹരശേഷി വീണ്ടെടുക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ആതിഥേയ ടീമിന്‍റെ ആരാധകര്‍.

വാര്‍ണര്‍ക്ക് പകരം ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഹെെദരാബാദ് നിരയില്‍ എത്തിയിരിക്കുന്നത്. സന്ദീപ് ശര്‍മയ്ക്ക് പകരം മലയാളി താരം ബേസില്‍ തമ്പിയും കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ മത്സരത്തിലെ ടീമിനെ അതേപടി നിലനിര്‍ത്തിയാണ് രോഹിത്തും കൂട്ടരും ഇറങ്ങുന്നത്. 

Sunrisers Hyderabad (Playing XI): Wriddhiman Saha(w), Martin Guptill, Manish Pandey, Kane Williamson(c), Mohammad Nabi, Vijay Shankar, Rashid Khan, Abhishek Sharma, Bhuvneshwar Kumar, K Khaleel Ahmed, Basil Thampi

Mumbai Indians (Playing XI): Quinton de Kock(w), Rohit Sharma(c), Evin Lewis, Suryakumar Yadav, Kieron Pollard, Hardik Pandya, Krunal Pandya, Barinder Sran, Rahul Chahar, Jasprit Bumrah, Lasith Malinga

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍