ധോണിക്കുശേഷം ചെന്നൈയുടെ നായകനാകുക ആരെന്ന് സൂചിപ്പിച്ച് റെയ്ന

Published : May 02, 2019, 06:01 PM IST
ധോണിക്കുശേഷം ചെന്നൈയുടെ നായകനാകുക ആരെന്ന് സൂചിപ്പിച്ച് റെയ്ന

Synopsis

ധോണി കളി മതിയാക്കിയാല്‍ അദ്ദേഹത്തിന്റെ വിടവ് നികത്തുക എളുപ്പമല്ല. ധോണി ആഗ്രഹിക്കുന്നിടത്തോളം ചെന്നൈയില്‍ തുടരും. അതിനുശേഷം ചെന്നൈയുടെ നായകസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും റെയ്ന സൂചിപ്പിച്ചു.

ചെന്നൈ: ധോണിയില്ലാത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് അത്ര സൂപ്പറല്ലെന്ന് ഈ ഐപിഎല്ലില്‍ തന്നെ പല മത്സരങ്ങളിലും തെളിഞ്ഞതാണ്. ധോണിയില്ലാതെ ഇറങ്ങിയ മത്സരങ്ങള്‍ ചെന്നൈ തോല്‍ക്കുകയും ചെയ്തു. സുരേഷ് റെയ്നയായിരുന്നു ഈ മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചത്. ധോണിയുടെ അഭാവം നികത്തുക ബുദ്ധിമുട്ടാണെന്ന് റെയ്ന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ധോണി കളി മതിയാക്കിയാല്‍ അദ്ദേഹത്തിന്റെ വിടവ് നികത്തുക എളുപ്പമല്ല. ധോണി ആഗ്രഹിക്കുന്നിടത്തോളം ചെന്നൈയില്‍ തുടരും. അതിനുശേഷം ചെന്നൈയുടെ നായകസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നും റെയ്ന സൂചിപ്പിച്ചു. ധോണിയിലെ ക്യാപ്റ്റനെ നഷ്ടമാവുന്നത് ഒരുപക്ഷെ ചെന്നൈയെ അധികം ബാധിക്കില്ല. എന്നാല്‍ അദ്ദേഹത്തെപ്പോലൊരു ബാറ്റ്സ്മാന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്നും റെയ്ന പറഞ്ഞു.

ധോണി ക്രീസിലെത്തുമ്പോള്‍ തന്നെ അത് എതിരാളികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം തന്നെയാണ് അതിന് തെളിവ്. ധോണി ടീമിലില്ലാത്ത മത്സരങ്ങള്‍ നോക്കിയാല്‍ ഇത് വ്യക്തമാവും. ഹൈദരാബാദിനും മുബൈക്കുമെതിരെ ഇതാണ് സംഭവിച്ചതെന്നും റെയ്ന പറഞ്ഞു. ബാറ്റ്സ്മാനെന്ന നിലയിലും മെന്റര്‍ എന്ന നിലയിലും ചെന്നൈക്കായി ധോണി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. വരുവര്‍ഷങ്ങളിലും അദ്ദേഹം അത് തുടരുമെന്നുതന്നെയാണ് കരുതുന്നത്. ആഗ്രഹിക്കുന്നിടത്തോളം ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹം ഉണ്ടാവുകയും ചെയ്യും-റെയ്ന പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍