മുംബൈക്കെതിരെ ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published May 2, 2019, 9:52 PM IST
Highlights

ഹര്‍ദ്ദിക് പാണ്ഡ്യ(10 പന്തില‍ 18) അടിച്ചു തുടങ്ങിയെങ്കിലും ഭുവനേശ്വര്‍കുമാറും കീറോണ്‍ പൊള്ളാര്‍ഡിനെ(10) ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ മുംബൈയുടെ വമ്പന്‍ സ്കോറെന്ന ലക്ഷ്യത്തിന് ബ്രേക്ക് വീണു.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ക്വിന്റണ്‍ ഡീകോക്കിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.

രോഹിത്തും ഡീകോക്കും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സടിച്ചു. 18 പന്തില്‍ 24 റണ്‍സെടുത്ത രോഹിത്തിന് ഖലീല്‍ അഹമ്മദ് പുറത്താക്കിയശേഷം സൂര്യകുമാര്‍ യാദവിനെ(23) കൂട്ടുപിടിച്ച് ഡീകോക്ക് മുംബൈയെ മുന്നോട്ട് നയിച്ചു.

സൂര്യകുമാര്‍ യാദവ് പുറത്തായശേഷമെത്തിയ എവിന്‍ ലൂയിസിന്(1) കാര്യമായി ഒന്നും ചെയ്യാനായില്ല. ഹര്‍ദ്ദിക് പാണ്ഡ്യ(10 പന്തില‍ 18) അടിച്ചു തുടങ്ങിയെങ്കിലും ഭുവനേശ്വര്‍കുമാറും കീറോണ്‍ പൊള്ളാര്‍ഡിനെ(10) ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ മുംബൈയുടെ വമ്പന്‍ സ്കോറെന്ന ലക്ഷ്യത്തിന് ബ്രേക്ക് വീണു.

അവസാന ഓവറുകളില്‍ ഡീകോക്കും(58 പന്തില്‍ 69 നോട്ടൗട്ട്) ക്രുനാല്‍ പാണ്ഡ്യയും(3 പന്തില്‍ 9 നോട്ടൗട്ട്) ചേര്‍ന്നാണ് മുംബൈയെ 162 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 40 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

click me!