മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; രോഹിത് കളിക്കുന്ന കാര്യം സംശയത്തില്‍

Published : Apr 10, 2019, 03:11 PM IST
മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; രോഹിത് കളിക്കുന്ന കാര്യം സംശയത്തില്‍

Synopsis

മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി നല്‍കി രോഹിത് ശര്‍മയുടെ പരിക്ക്. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ കളിക്കാന്‍ സാധ്യതയില്ല.

മുംബൈ: മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി നല്‍കി രോഹിത് ശര്‍മയുടെ പരിക്ക്. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ കളിക്കാന്‍ സാധ്യതയില്ല. ഇന്നലെ പരിശീലനത്തിനിടെയേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.  

വലത് കാലില്‍ പിന്‍ തുടയ്‌ക്കേറ്റ പരിക്കാണ് രോഹിത് ശര്‍മയെ അലട്ടുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ പരിക്കിനെത്തുടര്‍ന്ന് തളര്‍ന്ന് നിലത്തിരുന്ന രോഹിതിനെ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ പരിശോധിച്ചിരുന്നു. പിന്നാലെ ഗ്രൗമണ്ടില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. 

ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിതിന്റെ വലത് തുടയ്ക്ക് പരിക്കേറ്റത്.  പരിശോധിക്കുകയും, പിന്നീട് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു. പരിക്ക് ഗുരുതരമാണെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മുതല്‍ ആറാഴ്ച വരെ രോഹിതിന് വിശ്രമം വേണ്ടിവരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍