
മുംബൈ: ഈ ഐപിഎല്‍ സീസണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സി. കോലിയുടെ നേതൃത്വത്തിലിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആവസാന സ്ഥാനത്താണ് അവസാനിപ്പിച്ചത്. സീസണ്‍ തുടക്കത്തിലെ ആദ്യ ആറ് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു.
ആരാധകരില്‍ പലരും കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്ന യുവതാരം ശിവം ദുബെയ്ക്ക് വ്യത്യസ്ഥമായ അനുഭവമാണുണ്ടായത്. കോലി ഒരു മികച്ച നായകനാണെന്നാണ് ദുബെ പറയുന്നത്.
താരം തുടര്‍ന്നു... ടീമിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോലി. അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യം. യുവതാരങ്ങള്‍ ഒരിക്കലെങ്കിലും കോലിക്ക് കീഴില്‍ കളിക്കണം. കോലിക്കൊപ്പം ക്രീസില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു. ദുബെ പറഞ്ഞു നിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!