തുടക്കം വരുതിയിലാക്കി പഞ്ചാബ്; പവര്‍പ്ലേയില്‍ കിതച്ച് സണ്‍റൈസേഴ്‌സ്

Published : Apr 08, 2019, 08:33 PM ISTUpdated : Apr 08, 2019, 08:34 PM IST
തുടക്കം വരുതിയിലാക്കി പഞ്ചാബ്; പവര്‍പ്ലേയില്‍ കിതച്ച് സണ്‍റൈസേഴ്‌സ്

Synopsis

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മോശം തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 27-1 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്.

മൊഹാലി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മോശം തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 27-1 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. വാര്‍ണറും(9) വിജയ് ശങ്കറുമാണ്(9) ക്രീസില്‍. ഒരു റണ്‍സെടുത്ത ബെയര്‍സ്റ്റോയെ മുജീബ് പുറത്താക്കി. 

സണ്‍റൈസേഴ്‌സ് സാവധാനമാണ് തുടങ്ങിയത്. അങ്കിത് രജ്‌പുത് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് റണ്‍സ്. മുജീബ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ബെയര്‍സ്റ്റോ, അശ്വിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 

ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ മുജീബ് റഹ്മാനും അങ്കിത് രജ്‌പുതും തിരിച്ചെത്തി. എന്നാല്‍ സണ്‍റൈസേഴ്‌സ് മാറ്റമില്ലാതെയാണ് കളിക്കുന്നത്. അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇരു ടീമുകള്‍ക്കും ആറ് പോയിന്‍റ് വീതമാണുള്ളത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍