മങ്കാദിങ് അല്ല, റണ്‍ഔട്ട് കിറുകൃത്യം; അശ്വിന് കയ്യടിച്ചും ട്രോളിയും ആരാധകര്‍- വീഡിയോ

Published : Apr 08, 2019, 10:34 PM ISTUpdated : Apr 08, 2019, 10:38 PM IST
മങ്കാദിങ് അല്ല, റണ്‍ഔട്ട് കിറുകൃത്യം; അശ്വിന് കയ്യടിച്ചും ട്രോളിയും ആരാധകര്‍- വീഡിയോ

Synopsis

അശ്വിന്‍റെ കൃത്യതയെ പ്രശംസിക്കുകയാണ് ട്വിറ്ററില്‍ ആരാധകര്‍. എന്നാല്‍ ഇത് മങ്കാദിങ് അല്ല എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു ചില ആരാധകര്‍.

മൊഹാലി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ആര്‍ അശ്വിന്‍റെ തന്ത്രപരമായ റണ്‍ഔട്ട്. സണ്‍റൈസേഴ്‌സ് താരം മുഹമ്മദ് നബിയാണ് അശ്വിന്‍റെ വേഗത്തിന് മുന്നില്‍ പുറത്തായത്. 

സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ 14-ാം ഓവറിലെ ആദ്യ പന്തില്‍ അശ്വിനെ വാര്‍ണര്‍ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ അശ്വിന് വലതുകൈ കൊണ്ട് പന്ത് തടുത്തിട്ടു. ഈ സമയം ക്രീസിന് പുറത്തായിരുന്നു നബി. പന്തുമായി അതിവേഗം തിരിഞ്ഞ് അശ്വിന്‍ മനോഹരമായി താരത്തെ റണ്‍ഔട്ടാക്കി. പുറത്താകുമ്പോള്‍ ഏഴ് പന്തില്‍ 12 റണ്‍സാണ് നബിക്ക് എടുക്കാനായത്. അശ്വിന്‍റെ കൃത്യതയെ പ്രശംസിക്കുകയാണ് ട്വിറ്ററില്‍ ആരാധകര്‍. 

എന്നാല്‍ ഇത് മങ്കാദിങ് അല്ല എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു ചില ആരാധകര്‍. സഹതാരം റണ്‍ഔട്ടായതില്‍ വാര്‍ണര്‍ക്ക് ദേഷ്യം അടക്കാനുമായില്ല. 

റണ്‍ഔട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍