അശ്വിന്‍റെ മങ്കാദിങ്ങിനെ കളിയാക്കി വാർണർ ചെയ്‌തത്; വീഡിയോ വൈറല്‍

Published : Apr 08, 2019, 09:35 PM ISTUpdated : Apr 08, 2019, 10:41 PM IST
അശ്വിന്‍റെ മങ്കാദിങ്ങിനെ കളിയാക്കി വാർണർ ചെയ്‌തത്; വീഡിയോ വൈറല്‍

Synopsis

അശ്വിന്‍റെ മങ്കാദിങ് സ്‌നേഹത്തോട് ഡേവിഡ് വാര്‍ണര്‍ ചെറുതായൊന്ന് പകവീട്ടി. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ പന്തെറിയാന്‍ അശ്വിന്‍ ഏഴാം ഓവറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. 

മൊഹാലി: ഐപിഎല്‍ 12-ാം സീസണില്‍ മങ്കാദിങ് നടത്തി വിവാദത്തിലായ താരമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലറെയാണ് അശ്വിന്‍ മങ്കാദിങ്ങിലൂടെ അന്ന് പുറത്താക്കിയത്. എന്നാല്‍ അശ്വിന്‍റെ മങ്കാദിങ് സ്‌നേഹത്തോട് സണ്‍റൈസേഴ്‌സ് താരം ഡേവിഡ് വാര്‍ണര്‍ ചെറുതായൊന്ന് പകവീട്ടി. 

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ പന്തെറിയാന്‍ അശ്വിന്‍ ഏഴാം ഓവറില്‍ എത്തി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍. അശ്വിന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ക്രീസിന് പുറത്തായിരുന്നു വാര്‍ണര്‍. എന്നാല്‍ ഏന്തിവലിഞ്ഞ് ബാറ്റ് ക്രീസില്‍ കുത്തി വാര്‍ണര്‍ അശ്വിനെ ഞെട്ടിച്ചു. ഇതിലൂടെ അശ്വിനെ കളിയാക്കുകയായിരുന്നു വാര്‍ണര്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍