
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി നായകനായിരുന്നപ്പോള്‍ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുണ്ടായിരുന്ന തലയെടുപ്പ് ഇപ്പോഴില്ല. അഞ്ച്‌തവണ ചാമ്പ്യന്‍മാരായ സി എസ് കെ പ്രതാപം നഷ്ടപ്പെട്ട് ഉഴലുകയാണ്. തുടരെ മൂന്ന് സീസണുകളായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നു. നേതൃത്വം മാറാതെ രക്ഷയില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. നായകനായ റുതുരാജ് ഗെയ്‌ക്വാദിന് ബാറ്റിംഗ് ഫോം കൂടി നഷ്ടമായതോടെ, ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള സഞ്‌ജു സാംസണിനെ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ് അഭിപ്രായപ്പെട്ടു.
രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചതിന്റെ പരിചയസമ്പത്ത് സഞ്‌ജുവിനുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായ സഞ്‌ജുവിന് എം എസ് ധോണിയെ പോലെ ടീമിനെ ലീഡ് ചെയ്യാനുള്ള മികവുണ്ട്. 2026 ട്വന്റി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ സഞ്‌ജുവിന്റ പക്വതയാര്‍ന്ന ഇന്നിംഗ്‌സുകള്‍ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ആസ്വദിച്ചിരുന്നു. ഐ പി എല്ലില്‍ ചെന്നൈയുടെ ടോപ് സ്‌കോറര്‍ സഞ്‌ജുവായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംസ്‌ഗ് മാനേജ്‌മെന്റ് പുതിയ ക്യാപ്‌റ്റനെ കണ്ടെത്തേണ്ടത് അനിവാര്യതയാണ്. സഞ്‌ജു ഒരു ഗംഭീര താരമാണ്, അയാള്‍ക്കായിരിക്കണം ആദ്യ പരിഗണനയെന്നും സദഗോപന്‍ രമേശ് ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ഐ പി എല്ലില്‍ സഞ്‌ജുവിന്റെ ക്യാപ്‌റ്റന്‍സിറെക്കോര്‍ഡ് മികച്ചതാണ്. രാജസ്ഥാനെ 66 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 33 ലും ജയം. അമ്പത് ശതമാനം വിജയനിലവാരം. രാജസ്ഥാന്‍ റോയല്‍സിനെ ഒരിക്കല്‍ ഫൈനലിലെത്തിക്കുകയും ഒരുതവണ പ്ലേ ഓഫിലെത്തിക്കുകയും ചെയ്‌തിട്ടുണ്ട് സഞ്‌ജു.
സഞ്‌ജുവിനെ സി എസ് കെയുടെ ക്യാപ്‌റ്റനാക്കണമെന്ന് നിര്‍ദേശിച്ച ആദ്യ വ്യക്തിയല്ല സദഗോപന്‍ രമേശ്. മുന്‍ സി എസ് കെ, ഇന്ത്യന്‍ ബാറ്റന്‍ എസ് ബദരിനാഥും റുതുരാജിനെ ക്യാപ്‌റ്റന്റെ ചുമതയില്‍ നിന്ന് മാറ്റി അദ്ദേഹത്തിന് ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റുതുരാജിനെ ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതോടെ അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം കാണാം. അത് അദ്ദേഹത്തിന്റെ കരിയറിനും ഗുണം ചെയ്യും. ക്യാപ്‌റ്റന്‍സിയുടെ ഭാരം സച്ചിനെ പോലെ മഹാന്‍മാരായ താരങ്ങളെ പോലും ബാധിച്ചിരുന്നുവെന്ന് ഓര്‍ക്കണം - ബദരിനാഥ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!