ഇത്രയും ആർത്തി പാടില്ല കേട്ടോ! യശസ്വിയോടും സഞ്ജുവിനോടും ഇങ്ങനെ പറഞ്ഞു കാണുമോ റൂട്ട്, ട്രോളന്മാരുടെ ഭാവനകളെ...

Published : May 12, 2023, 06:53 PM IST
ഇത്രയും ആർത്തി പാടില്ല കേട്ടോ! യശസ്വിയോടും സഞ്ജുവിനോടും ഇങ്ങനെ പറഞ്ഞു കാണുമോ റൂട്ട്, ട്രോളന്മാരുടെ ഭാവനകളെ...

Synopsis

150 വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. യഷസ്വി ജയ്സ്വാളിന്‍റെ ഇന്നിംഗാസാണ് (47 പന്തില്‍ പുറത്താവതാെ 98) രാജസ്ഥാനെ വിജത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (29 പന്തില്‍ 48) പുറത്താവാതെ നിന്നു.

കൊൽക്കത്ത: ഐപിഎല്ലിലെ ജീവന്മരണ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു.  150 വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. യഷസ്വി ജയ്സ്വാളിന്‍റെ ഇന്നിംഗാസാണ് (47 പന്തില്‍ പുറത്താവതാെ 98) രാജസ്ഥാനെ വിജത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (29 പന്തില്‍ 48) പുറത്താവാതെ നിന്നു.

ജോസ് ബട്‌ലറുടെ (0) വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ബാറ്റിം​ഗിൽ ടീമിന്റെ ശക്തി ഒരിക്കൽ കൂടി വിളിച്ചോതുന്ന മത്സരമാണ് ഈഡനിൽ കഴിഞ്ഞത്. ടോപ് മൂന്ന് ബാറ്റർമാരുടെ പ്രകടനം രാജസ്ഥാന് വലിയ ആശ്വാസമാകുന്നുമുണ്ട്. എന്നാൽ, ടീമിന്റെ വിജയത്തിനിടെയിലും അൽപ്പം കൗതുകം കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാരായ രാജസ്ഥാൻ റോയൽസ് ആരാധകർ. കാത്ത് കാത്തിരുന്ന് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടും താരത്തിന് ഐപിഎല്ലിൽ ബാറ്റിം​ഗ് അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല.

സൺറൈസേഴ്സിനെതിരെ സഞ്ജു സാംസണും ജോസ് ബട്ലറും ആടത്തിമിർത്തപ്പോൾ അവസാന ഓവറുകളിൽ വിക്കറ്റ് വീണപ്പോൾ ഹെറ്റ്മെയറിനെയാണ് ഉപയോ​ഗിച്ചത്. കെകെആറിനെതിരെ സഞ്ജുവും യശസ്വി ജയ്സ്വാളും ചേർന്ന് അനായാസം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. എന്നാൽ, കെകെആറിനെതിരെ താരത്തിന് ബൗളിം​ഗ് അരങ്ങേറ്റം നടത്താനായി.

രണ്ടോവറിൽ 14 റൺസ് മാത്രമാണ് റൂട്ട് വിട്ടുകൊടുത്തത്. ആധുനിക ക്രിക്കറ്റിനെ മികച്ച ബാറ്റർമാരിൽ ഒന്നായി പേരെടുത്ത റൂട്ടിന്റെ ഐപിഎല്ലിലെ ബാറ്റിം​ഗ് അരങ്ങേറ്റം കാണാൻ ആ​ഗ്രഹമുണ്ടെങ്കിലും ടീമിന്റെ വിജയത്തിലെത്തികുന്ന ടോപ് ഓർഡർ കത്തിപ്പടരട്ടെ എന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്.  

നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രാജസ്ഥാന്‍ 149ല്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ നാലും ട്രെന്‍റ് ബോള്‍ട്ട് രണ്ടും സന്ദീപ് ശര്‍മ്മയും കെ എം ആസിഫും ഓരോ വിക്കറ്റും വീഴ്‌ത്തിയപ്പോള്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമായി. 42 പന്തില്‍ 57 റണ്‍സ് നേടിയ വെങ്കടേഷ് അയ്യര്‍ മാത്രമേ കൊല്‍ക്കത്ത നിരയ്‌ക്കായി തിളങ്ങിയിള്ളൂ.

ഐപിഎല്ലിനിടെ വമ്പൻ സന്തോഷം അറിയിച്ച് വിനി രാമൻ; രാജസ്ഥാനെ നേരിടും മുമ്പ് ആഘോഷത്തിൽ മാക്സ്‍വെല്ലും ആർസിബിയും

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍