ഏകദിന ലോകകപ്പിന് മുമ്പായി മാക്സ്‍വെല്ലിന്റെ കുടുംബത്തിലേക്ക് ഇതോടെ ഒരു കുഞ്ഞ് അതിഥി കൂടെ എത്തിച്ചേരും. 

ബം​ഗളൂരു: ഓസ്ട്രേലിയയുടെയും ആർസിബിയുടെയും സ്റ്റാർ ഓൾ റൗണ്ടർ ​ഗ്ലെൻ മാക്സ്‍വെല്ലും പങ്കാളി വിനി രാമനും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിൽ. നിർണായക മത്സരത്തിൽ ആർസിബി ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെ നേരിടാൻ ഒരുങ്ങവേയൊണ് വിനി രാമൻ ഇൻസ്റ്റ​ഗ്രാമിലൂടെ ആ സന്തോഷ വാർത്ത പുറത്ത് വിട്ടത്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സെപ്റ്റംബറിൽ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞുവെന്നാണ് വിനി ഇൻസ്റ്റയിൽ കുറിച്ചത്.

ഏകദിന ലോകകപ്പിന് മുമ്പായി മാക്സ്‍വെല്ലിന്റെ കുടുംബത്തിലേക്ക് ഇതോടെ ഒരു കുഞ്ഞ് അതിഥി കൂടെ എത്തിച്ചേരും. ഐപിഎൽ 2022 സീസണിന് മുന്നോടിയായി കഴിഞ്ഞ വർഷം ക്രിസ്ത്യൻ, തമിഴ് ചടങ്ങിൽ ഇന്ത്യൻ വംശജയായ വിനി രാമനും മാക്സ്‍വെല്ലും വിവാഹിതരാവുകയായിരുന്നു. മെൽബൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാർമസിസ്റ്റാണ് വിനി രാമൻ. ആർസിബിയും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.

View post on Instagram

അതേസമയം, ഐപിഎൽ 2023 സീസണിൽ മികച്ച ഫോമിലാണ് മാക്സി. 11 മത്സരങ്ങളിൽ നിന്ന് 186.44 പ്രഹരശേഷിയിൽ 330 റൺസാണ് താരം കുറിച്ചിട്ടുള്ളത്. അതേസമയം, 11 കളിയിൽ 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. സീസണിൽ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച ഏക ടീമും ഗുജറാത്താണ്.

11 കളിയിൽ 15 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടും 12 പോയിന്‍റ് വീതമുള്ള രാജസ്ഥാൻ റോയല്‍സ് മൂന്നും മുംബൈ ഇന്ത്യന്‍സ് നാലും സ്ഥാനത്ത് നില്‍ക്കുന്നു. 11 പോയിന്‍റുള്ള ലഖ്‌നൗ ആണ് അഞ്ചാം സ്ഥാനത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകൾക്ക് പത്ത് പോയിന്‍റ് വീതമാണുള്ളത്. 8 പോയിന്‍റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒൻപതും ഡൽഹി ക്യാപിറ്റല്‍സ് പത്തും സ്ഥാനത്താണ്.

പറഞ്ഞത് ആവേശിനോട്, കൊട്ട് കോലിക്ക്! 'അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്യുന്നത് ശീലമല്ല', തുറന്നടിച്ച് നവീൻ, വീഡിയോ

YouTube video player