ധോണി നേരിടാനൊരുങ്ങുന്നത് കനത്ത വെല്ലുവിളി; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Sep 18, 2020, 5:06 PM IST
Highlights

ധോണി നേരിടാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍ സംസാരിക്കുന്നത്.

ദുബായ്: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവിന് വേണ്ടിയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. നാളെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരത്തോടെ കാത്തിരിപ്പിന് അവസാനമാവും. 15 മാസത്തോളം അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നു. കഴിഞ്ഞമാസം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. എന്നാല്‍ ഒരിക്കല്‍കൂടി അദ്ദേഹത്തിന്റെ പ്രകടനം കാണമെന്ന ആഗ്രഹം ആരാധകര്‍ക്കുണ്ടായിരുന്നു.

ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായി എത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. ധോണി നേരിടാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍ സംസാരിക്കുന്നത്. ''ഒരു ക്യാപ്റ്റന്‍, ക്രിക്കറ്റ് താരം എന്നുള്ള നിലയിലെല്ലാം പരിചയസമ്പന്നാണ് ധോണി. അദ്ദേഹത്തെ കൂടാതെ മറ്റു പരിചയസമ്പന്നരായ താരങ്ങളും ധോണിക്ക് കീഴിലിുണ്ട്. അതില്‍ സംശയമൊന്നുമില്ല. ഈ താരങ്ങളെവച്ച് പന്തെറിയുമ്പോഴോ ബാറ്റ് ചെയ്യുമ്പോഴോ എന്തെങ്കിലും പ്രശ്‌നങ്ങളെ നേരിടേണ്ടിവരുമെന്ന് തോന്നുന്നില്ല. 

എന്നാല്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ എന്ത് ചെയ്യുമെന്നാണ് ഞാന്‍ കൗതുകത്തോടെ ഉറ്റുനോക്കുന്നത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്് ഫീല്‍ഡിങ്. ഫീല്‍ഡര്‍മാര്‍ക്ക് കായികക്ഷമതയും മെയ്‌വഴക്കവും ആവശ്യമാണ്. ഇത്രത്തോളം സീനിയറായ താരങ്ങളെ ധോണി മാനേജ് ചെയ്യുമെന്നാണ് എന്റെ സംശയം. ഇതുതന്നെയായിരിക്കും ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം.'' ബംഗാര്‍ പറഞ്ഞു. 

യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള വേദിയാണ് ഐപിഎല്ലെന്നും ബംഗാര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സീസണിലേയും പോലെ ഇത്തവണയും കൂടുതല്‍ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബംഗാര്‍.

click me!