
ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ കൊൽക്കത്തയുടെ രണ്ട് ജയത്തിലും ഏറെ നിർണായകമായത് ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ് മികവായിരുന്നു. ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള ഗില്ലിന്റെ ഈ മികവിന് പിന്നിൽ ഒരു മറുനാടൻ മലയാളിയുണ്ട്.
മുട്ടിലിഴയുന്ന ചെന്നൈക്ക് ഇരട്ടി ആശ്വാസം; സൂപ്പര്‍ താരങ്ങളുടെ പരിക്ക് മാറി
ഇന്ത്യൻ ടീമിന്റെ ഭാവി ബാറ്റ്സ്‌മാൻ എന്ന വിശേഷണം ശരിവയ്‌ക്കും വിധമാണ് ശുഭ്മാൻ ഗില്ലിന്റെ ഇന്നിംഗ്സുകൾ. മുംബൈക്ക് എതിരായ ആദ്യ കളിയിൽ ഏഴ് റൺസിന് പുറത്തായെങ്കിലും ഹൈദരാബാദിനെതിരെ പുറത്താവാതെ 70 റൺസെടുത്ത് വിജയശിൽപിയായി. രാജസ്ഥാൻ ബൗളർമാരുടെ കരുത്തിനെ അതിജീവിച്ച കൊൽക്കത്തൻ ബാറ്റ്സ്‌മാൻ ഗിൽ തന്നെയായിരുന്നു. നേടിയത് 34 പന്തില്‍ 47 റണ്‍സ്.
'മണ്ടന്‍ തീരുമാനം'; കെ എല്‍ രാഹുലിനെ റോസ്റ്റ് ചെയ്‌ത് ആരാധകര്‍, വിമര്‍ശിച്ച് മുന്‍താരങ്ങളും
മുംബൈ മലയാളിയും കൊൽക്കത്തയുടെ അസിസ്റ്റന്റ് കോച്ചുമായ അഭിഷേക് നായർക്ക് കീഴിൽ പ്രത്യേക പരിശീലനം നടത്തിയാണ് ശുഭമാൻ ക്രീസിലെത്തുന്നത്. മത്സരത്തിലേ അതേ സാഹചര്യം മുൻനിർത്തിയാണ് നെറ്റ്സിലെ പരിശീലനം. ഇത് ഗുണം ചെയ്‌തെന്ന് ഗില്ലിന്‍റെ സീസണിലെ പ്രകടനവും ഷോട്ടുകളും കണ്ടാല്‍തന്നെ വ്യക്തം.
പഞ്ചാബിന് വീണ്ടും തിരിച്ചടിയായത് ആ ദൗര്‍ബല്യം; തലയില്‍ കൈവെച്ച് സാക്ഷാല്‍ സച്ചിനും!
Powered by
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!