'സഞ്ജു ക്ലാസ് പ്ലെയര്‍', പക്ഷേ ധോണിക്ക് പിന്‍ഗാമി മറ്റൊരാള്‍; കാരണം വ്യക്തമാക്കി ലാറ

By Web TeamFirst Published Oct 7, 2020, 10:42 PM IST
Highlights

ആരാകണം ധോണിക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിയേണ്ടത് എന്ന ചോദ്യത്തിനാണ് ഇതിഹാസത്തിന്‍റെ മറുപടി. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയുടെ പിന്‍ഗാമി ആരെന്ന ചര്‍ച്ചകളില്‍ നിലപാടറിയിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ ആരാകണം ധോണിക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിയേണ്ടത് എന്ന ചോദ്യത്തിനാണ് ഇതിഹാസത്തിന്‍റെ മറുപടി. 

'ഒരു വര്‍ഷം മുമ്പായിരുന്നെങ്കില്‍ റിഷഭ് പന്തിന്‍റെ പേര് ഞാന്‍ പറയുമായിരുന്നില്ല. എന്നാല്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ പന്ത് ഇപ്പോള്‍ ഉത്തരവാദിത്വം കാട്ടിത്തുടങ്ങി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനായി അയാള്‍ കളിക്കുന്നത് നോക്കൂ. ഉത്തരവാദിത്വം വന്നിരിക്കുന്നു, ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത് നല്ല സ്‌കോര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഈ വളര്‍ച്ച തുടര്‍ന്നാല്‍ ധോണിക്ക് പകരക്കാരനായി ആദ്യ പേര് റിഷഭ് പന്തിന്‍റേതായിരിക്കും'. 

'കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പിംഗിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. അയാളൊരു മികച്ച ബാറ്റ്സ്‌മാനാണ്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്‌കോര്‍ ബോര്‍ഡില്‍ ഒട്ടേറെ റണ്‍സ് ചേര്‍ക്കുന്നതിലുമാകണം ശ്രദ്ധ. സഞ്ജു വിക്കറ്റ് കീപ്പറുമാണ് എന്നാണ് മനസിലാക്കുന്നത്. സഞ്ജു ക്ലാസിക് പ്ലെയറാണ്. ഷാര്‍ജയില്‍ മികച്ച പ്രകടനം കണ്ടു. എന്നാല്‍ സ്‌പോര്‍ടിംഗ് വിക്കറ്റുകളില്‍ മികച്ച ബൗളിംഗ് നിരയ്‌ക്കെതിരെ ടെക്‌നിക്ക് മോശമാണ് എന്ന് തോന്നുന്നതായും' വിന്‍ഡീസ് ഇതിഹാസം പറഞ്ഞു. 

39ലും വെല്ലാനാവില്ല, വിക്കറ്റിന് പിന്നില്‍ തലയുടെ പറക്കും ക്യാച്ച്- വീഡിയോ

ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജു പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും കുറഞ്ഞ സ്‌കോറില്‍ പുറത്തായി. അനാവശ്യ തിടുക്കവും അനാവശ്യ ഷോട്ടും കളിച്ചാണ് സഞ്ജു പുറത്താകുന്നത് എന്ന വിമര്‍ശനം ശക്തമാണ്. 

ബൗണ്ടറിലൈനില്‍ പക്ഷിയായി ജഡേജ, ഡുപ്ലസിയുടെ കൈസഹായവും- കാണാം വണ്ടര്‍ ക്യാച്ച്

Powered by

click me!