
അബുദാബി: പ്രായം ഒരു സംഖ്യ മാത്രമെന്ന് വീണ്ടും തെളിയിച്ച് എം എസ് ധോണി. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തില്‍ മിന്നും ക്യാച്ചുമായി ധോണി അമ്പരപ്പിച്ചു. വാലറ്റക്കാരന്‍ ശിവം മാവിക്കാണ് ധോണിയുടെ പറക്കലില്‍ മടക്ക ടിക്കറ്റ് കിട്ടിയത്.
ഡ്വെയ്‌ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിലായിരുന്നു സംഭവം. നേരിടുന്ന ആദ്യ പന്തുതന്നെ അടിച്ചകറ്റുകയല്ലാതെ മാവിക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്തുവന്ന ബ്രാവോയുടെ ബോളില്‍ ബാറ്റുവച്ച മാവിക്ക് പിഴച്ചു. പന്ത് എഡ്‌ജായി വിക്കറ്റ് കീപ്പറുടെ തലയ്‌ക്ക് മുകളിലേക്ക്. പന്ത് ബൗണ്ടറിയിലേക്ക് പായും എന്ന് തോന്നിച്ചെങ്കിലും ഒറ്റക്കൈയില്‍ ചാടിയ എം എസ് ധോണി തട്ടിയകറ്റി. രണ്ടാം ശ്രമത്തില്‍ പറന്ന് കൈക്കലാക്കുകയും ചെയ്തു.
മത്സരത്തിലെ രണ്ടാമത്തെ മിന്നും ക്യാച്ചായിരുന്നു ഇത്. നേരത്തെ സുനില്‍ നരെയ്‌നെ പുറത്താക്കാന്‍ രവീന്ദ്ര ജഡേജയും ഫാഫ് ഡുപ്ലസിയും ചേര്‍ന്ന് ബൗണ്ടറിലൈന്‍ ക്യാച്ചെടുത്തിരുന്നു.
ബൗണ്ടറിലൈനില്‍ പക്ഷിയായി ജഡേജ, ഡുപ്ലസിയുടെ കൈസഹായവും- കാണാം വണ്ടര്‍ ക്യാച്ച്
Powered BY
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!