
അബുദാബി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന് റെക്കോര്‍ഡ്. ഒരു സീസണില്‍ പഞ്ചാബിനായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. 2018 സീസണില്‍ 659 റണ്‍സ് നേടിയ സ്വന്തം റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത് എന്നതും ശ്രദ്ധേയമാണ്. 2008 സീസണില്‍ 616 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് മൂന്നാം സ്ഥാനത്ത്.
ചെന്നൈക്കെതിരായ ഇന്നിംഗ്‌സോടെ ഈ സീസണില്‍ രാഹുലിന്‍റെ റണ്‍സമ്പാദ്യം 670ലെത്തി. ഈ സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ കൂടിയാണ് രാഹുല്‍. ഇക്കുറി 14 മത്സരങ്ങളില്‍ 55ലധികം ശരാശരിയും 130നടുത്ത് സ്‌ട്രൈക്ക് റേറ്റിലുമാണ് രാഹുല്‍ ഇത്രയും റണ്‍സടിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 132 ആണ് ഉയര്‍ന്ന സ്‌കോര്‍. 58 ഫോറും 23 സിക്‌സറും രാഹുല്‍ നേടി.
വിട്ടിട്ട് പോവില്ല, ചെന്നൈയ്‌ക്കൊപ്പം തുടരും; ഡാനി മോറിസണ് ധോണിയുടെ മാസ് മറുപടി
അബുദാബിയില്‍ ചെന്നൈക്കെതിരെ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 27 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്ത് പുറത്തായി. എങ്കിഡിയുടെ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ രണ്ടാമനായി പുറത്താവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!