
ദുബായ്: ഏത് ബൗളറും കൊതിക്കുന്ന സ്വപ്‌ന തുടക്കം. ഒരു ബാറ്റ്സ്‌മാനും പ്രതീക്ഷിക്കാത്ത തുടക്കവും. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ആദ്യ പന്തില്‍ സംഭവിച്ചത് ഇതാണ്. ഡല്‍ഹിക്കായി ആദ്യ പന്ത് നേരിട്ട യുവതാരം പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്.
ആര്‍ച്ചറുടെ പന്തില്‍ ബാറ്റ് വെച്ച ഷായ്‌ക്ക് ലൈന്‍ പിഴച്ചപ്പോള്‍ പന്ത് ബാറ്റിലുരസി വിക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്നിംഗ്‌സിലെ ആദ്യ പന്തിലെ വിക്കറ്റ് ആര്‍ച്ചര്‍ നൃത്തവുമായി ആഘോഷമാക്കി. എന്നാല്‍ ഗോള്‍ഡണ്‍ ഡക്കായതിന്‍റെ അവിശ്വസനീയതയോടെ തലകുലുക്കി മടങ്ങുകയായിരുന്നു പൃഥ്വി ഷാ. വീണ്ടും പന്തെടുത്തപ്പോള്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തിലും ആര്‍ച്ചര്‍ വിക്കറ്റ് നേടി. വണ്‍ഡൗണായെത്തിയ അജിങ്ക്യ രഹാനെയാണ് ഇക്കുറി അതിവേഗം മടങ്ങിയത്.
ആര്‍ച്ചറുടെ മനോഹര വിക്കറ്റ് കാണാം
തേക്ക് മരങ്ങള്‍ക്കിടയില്‍ മഴയത്ത് ഒരു ക്രിക്കറ്റ് മത്സരം; നിലമ്പൂരിലെ പയ്യന്‍മാരെ വൈറലാക്കി ഐസിസി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!