ഷാര്‍ജ: ഈ സീസണ്‍ ഐപിഎല്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം ആരാധകര്‍ കാത്തിരുന്നത് ക്രിസ് ഗെയ്‌ലിന്റെ വരവിന് വേണ്ടിയാിയിരുന്നു. സീസണ്‍ പകുതിയായപ്പോഴും താരത്തിന് അവസരമൊന്നും ലഭിച്ചില്ല. ഇന്ന് ഷര്‍ജയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഗെയ്ല്‍ ഇറങ്ങുമെന്നാണ് അറിയുന്നത്. ഗെയ്ല്‍ ഏഴ് സീസണില്‍ക കളിച്ച ടീമാണ് ആര്‍സിബി. മാത്രമല്ല, ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോലിയാവട്ടെ ഉറ്റ സുഹൃത്തും.
ഗെയ്ല്‍- കോലി സുഹൃത് ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2011ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട് ആര്‍സിബിയില്‍ ചേര്‍ന്നുള്ള ആദ്യമത്സരത്തില്‍ മുന്‍ ടീമിനെതിരെ സെഞ്ചുറി നേടിയതു മുതല്‍ കോലിയുടെ ഉറ്റചങ്ങാതിയായി ഗെയ്ല്‍. ഒരിക്കല്‍ ഗെയ്ല്‍ സെഞ്ചുറിക്കരികില്‍ നില്‍കെ ബൗണ്ടരി ബൗണ്ടറി അടിച്ചതിന് ക്ഷമാപണത്തോടെ നോക്കുന്ന കോലിയെ നമ്മള്‍ കണ്ടതാണ്.
ഗെയിലിന്റെ സെഞ്ചുറി തടയാന്‍ വൈഡ് എറിയുന്ന ബൗളറോട് ക്ഷോഭം തീര്‍ക്കുന്ന കോലിയേയും ക്രിക്കറ്റ് ലോകം കണ്ടതാണ്. പിന്നീട് ആ ഓവറിലെ അവസാന പന്ത് പ്രതിരോധിച്ച് സെഞ്ചുറി തികയ്ക്കാന്‍ ഗെയ്‌ലിന് അവസരം കൊടുക്കുകയായിരുന്നു കോലി.
രണ്ട് വര്‍ഷത്തിന് ശേഷം 2013ല്‍ പൂനെ വോറിയേഴ്‌സിനെതിരെ 66 പന്തില്‍ 175 റണ്‍സെന്ന വിസ്മയനേട്ടം. ബാംഗ്ലൂരിനായി 2011 മുതല്‍ 7 സീസണ് കളിച്ച ഗെയ്ല്‍ 91 മത്സരങ്ങളില്‍ 3420 റണ്‍സാണ് നേടിയത്.
154.4 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് സെഞ്ചുറികളും ഗെയ്ല്‍ നേടി. ഐപിഎല്‍ മത്സരത്തിനായി ദില്ലിയിലെത്തുമ്പോള്‍ തന്റെ കാറില്‍ ഗെയ്‌ലിനെയും കൂട്ടി നഗരം ചുറ്റുക കോലിയുുടെ പതിവായിരുന്നു. എന്നാല്‍ 2017ലെ സീസണില്‍ നിറം മങ്ങിയതോടെ ഗെയ്ലിനെ കോലി കൈവിട്ടു.
താരലേലത്തില്‍ തുടക്കത്തില്‍ ആരും വിളിക്കാതിരുന്ന ഗെയ്ല്‍ ഒടുവില്‍ പ്രീതി സിന്റയുടെ ടീമിലുമെത്തി. 180ന് അടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 140 റണ്‍സും നേടി എന്നാല്‍ കോലിയെ വീഴ്ത്താന്‍ ഗെയ്ലിനിയില്ല. പഞ്ചാബിന് ജയം അനിവാര്യമായ മത്സരത്തില്‍ മുന്‍ ടീമിനെതിരെ ഗെയ്ല്‍ തകര്‍ത്തടിക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!