ഇരുടീമിനും ഉന്നം ആദ്യ ജയം; ഹൈദരാബാദിനെ കുടുക്കി ടീം സെലക്ഷന്‍, കൊല്‍ക്കത്തയ്‌ക്കും തലവേദനകള്‍

By Web TeamFirst Published Sep 26, 2020, 12:07 PM IST
Highlights

സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്ഷ്യമിടുന്നത് സീസണിലെ ആദ്യപോയിന്‍റ്.

അബുദാബി: ഐപിഎൽ 13-ാം സീസണിൽ ആദ്യ ജയം തേടി കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങും. അബുദാബിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മുംബൈക്ക് മുന്നിൽ പതുങ്ങിപ്പോയ കൊൽക്കത്തയും ബാംഗ്ലൂരിനെതിരെ അവസരം മുതലാക്കാത പോയ ഹൈദരാബാദും വിജയവഴിയിലെത്താനുള്ള കഠിന പരിശീലനത്തിലാണ്.  

ഇത് ധോണിയുടെ പകരംവീട്ടല്‍; പൃഥ്വി ഷായുടെ കാര്യത്തില്‍ സംഭവിച്ചത് നാടകീയത- വീഡിയോ

ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷിന് പരിക്കേറ്റതോടെ ഹൈദരാബാദ് നിരയിൽ ഒരു വിദേശതാരത്തിന്‍റെ ഒഴിവുണ്ട്. ദുര്‍ബലമായ മധ്യനിരക്ക് കരുത്താകാന്‍ കെയിന്‍ വില്ല്യംസൺ വേണോ അതോ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും കളിയുടെ ഗതി മാറ്റാനാകുന്ന മുഹമ്മദ് നബി വേണോയെന്നതാണ് വാര്‍ണറെ കുഴയ്ക്കുന്ന പ്രശ്നം. നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ സീസണിലെ രണ്ട് കളിയിലും വാര്‍ണര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

എസ്‌പിബി: വിശ്വനാഥന്‍ ആനന്ദിനെ ഇതിഹാസമാക്കിയ മൂന്നക്ഷരം, മഹാനായ മനുഷ്യന്‍

മുംബൈക്ക് മുന്നിൽ തീര്‍ത്തും നിറംമങ്ങിയെങ്കിലും വലിയ അഴിച്ചുപണിക്ക് കൊൽക്കത്ത മുതിര്‍ന്നേക്കില്ല. അതേസമയം സുനില്‍ നരെയ്‌നെ ഓപ്പണറാക്കിയുള്ള പരീക്ഷണം അവസാനിപ്പിക്കണമെന്ന മുറവിളി ഉയരുന്നുണ്ട്. ആദ്യ മത്സരത്തില്‍ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും സ്ഥാനം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് മലയാളി പേസര്‍ സന്ദീപ് വാര്യര്‍. 

ഡീന്‍ ജോണ്‍സിനും എസ്‌പിബിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ ആദരം

കെകെആറിനെതിരായ പോരിനിറങ്ങുമ്പോള്‍ സൺറൈസേഴ്‌സിന്റെ ഏറ്റവും വലിയ ആയുധം കളത്തിലിറങ്ങാത്ത ഒരാളാണ്. കെകെആറിനെ ഐപിഎൽ ജേതാക്കളാക്കിയിട്ടുള്ള പരിശീലകന്‍ ട്രെവർ ബെയിലിസ്. സൺറൈസേഴ്‌സിനെ ഇക്കുറി പരിശീലിപ്പിക്കുന്നത് ബെയിലിസാണ്. 

അവിശ്വസനീയം, വിക്കറ്റിന് പിന്നില്‍ ധോണിയുടെ ആന മണ്ടത്തരം; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

 

click me!