തലയുയര്‍ത്താന്‍ 'തല'പ്പടയ്‌ക്ക് ജയിച്ചേ തീരു; അടിച്ചിരുത്തുമോ ഡല്‍ഹിയുടെ യുവനിര

Published : Oct 17, 2020, 09:11 AM ISTUpdated : Oct 17, 2020, 09:24 AM IST
തലയുയര്‍ത്താന്‍ 'തല'പ്പടയ്‌ക്ക് ജയിച്ചേ തീരു; അടിച്ചിരുത്തുമോ ഡല്‍ഹിയുടെ യുവനിര

Synopsis

പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കാൻ ചെന്നൈയ്‌ക്ക് ഇനിയുള്ള എല്ലാ കളികളും നിർണായകം.

ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇന്ന് ഒൻപതാം മത്സരം. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി കാപിറ്റൽസാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്‌ക്ക് ഷാർജയിലാണ് കളി തുടങ്ങുക. എട്ട് കളിയിൽ ആറ് ജയവുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി കാപിറ്റൽസ്. അഞ്ചിലും തോറ്റ ധോണിയുടെ ചെന്നൈ ആറാം സ്ഥാനത്തും. 

പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കാൻ ചെന്നൈയ്‌ക്ക് ഇനിയുള്ള എല്ലാ കളികളും നിർണായകം. സാം കറനെ ഓപ്പണറായി പരീക്ഷിച്ച ചെന്നൈ ഒടുവിൽ ഏറ്റവും മികച്ച ഇലവനെ കണ്ടെത്തിയിരിക്കുന്നു. എട്ട് കളിയിൽ ആറിലും അക്ഷർ പട്ടേലിന് മുന്നിൽ വീണതിനാൽ ഷെയ്ൻ വാട്സൺ ഇന്നും ഓപ്പണറായേക്കില്ല. ധോണി അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ ബാറ്റിംഗിൽ പരിചയസമ്പന്നർ ഏറെ. ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയില്ല.

കോലിയും സ്‌മിത്തും നേര്‍ക്കുനേര്‍; ഇന്ന് ബാംഗ്ലൂര്‍- രാജസ്ഥാന്‍ പോരാട്ടം

പരുക്ക് വിടാതെ പിന്തുടരുമ്പോഴും ജയം കൈവിടാത്ത ഡൽഹി നിരയിൽ ഇന്നും മാറ്റത്തിന് സാധ്യതയുണ്ട്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരുക്കിനെക്കുറിച്ച് അവ്യക്തത തുടരുന്നു. റിഷഭ് പന്തിന് പകരം അലക്‌സ് കാരേ വിക്കറ്റ് കീപ്പറായി തുടരും. പൃഥ്വി, ധവാൻ, രഹാനെ, എന്നിവർക്കൊപ്പം ഓൾറൗണ്ട് മികവുമായി സ്റ്റോയിനിസുണ്ട്. റബാഡ, നോർജെ പേസ് സഖ്യവും അശ്വിൻ, അക്ഷർ പട്ടേൽ സ്‌പിൻ ജോഡിയും ചെന്നൈയ്‌ക്ക് വെല്ലുവിളി ഉയർത്തും. സീസണിൽ ആദ്യം ഏറ്റു മുട്ടിയപ്പോൾ ഡൽഹി 44 റൺസിന് ചെന്നൈയെ തോൽപിച്ചിരുന്നു.

കാര്‍ത്തിക്കിന്‍റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് മോര്‍ഗന്‍

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍