കോലിയും സ്‌മിത്തും നേര്‍ക്കുനേര്‍; ഇന്ന് ബാംഗ്ലൂര്‍- രാജസ്ഥാന്‍ പോരാട്ടം

Published : Oct 17, 2020, 08:42 AM ISTUpdated : Oct 17, 2020, 09:25 AM IST
കോലിയും സ്‌മിത്തും നേര്‍ക്കുനേര്‍; ഇന്ന് ബാംഗ്ലൂര്‍- രാജസ്ഥാന്‍ പോരാട്ടം

Synopsis

ഓപ്പണിംഗിലും മധ്യനിരയിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ബെൻ സ്റ്റോക്‌സ്, ജോസ് ബട്‍ലറിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ എത്തിയേക്കും

ദുബായ്: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. എട്ട് കളിയിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമായി 10 പോയിന്റുള്ള ബാംഗ്ലൂർ ലീഗിൽ മൂന്നാംസ്ഥാനത്താണ്. എട്ട് കളിയിൽ അഞ്ചിലും തോറ്റ രാജസ്ഥാൻ ഏഴാം സ്ഥാനത്തും.

ക്യാപ്റ്റന്‍ മാറിയിട്ടും കരതൊടാതെ കൊല്‍ക്കത്ത; ആധികാരിക ജയവുമായി മുംബൈ തലപ്പത്ത്

ഓപ്പണിംഗിലും മധ്യനിരയിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ബെൻ സ്റ്റോക്‌സ്, ജോസ് ബട്‍ലറിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ എത്തിയേക്കും. എട്ട് കളിയിൽ നാല് വ്യത്യസ്ത ഓപ്പണിംഗ് ജോഡിയെയാണ് രാജസ്ഥാൻ പരീക്ഷിച്ചത്. ആദ്യ രണ്ട് കളിയിൽ അർധസെഞ്ച്വറി നേടിയെങ്കിലും സഞ്ജു സാംസണ് ബാറ്റിംഗ് ഫോം നിലനിർത്താൻ കഴിഞ്ഞിട്ടില്ല.

കാര്‍ത്തിക്കിന്‍റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് മോര്‍ഗന്‍

പഞ്ചാബിനോട് എട്ട് വിക്കറ്റിന് തോറ്റെങ്കിലും ബാംഗ്ലൂർ ടീമിൽ കാര്യമായ മാറ്റം വരുത്താൻ സാധ്യതയില്ല. കോലിയും ഡിവിലിയേഴ്സും ഉണ്ടായിട്ടും മധ്യ ഓവറുകൾ റൺനിരക്ക് കുറയുന്നതാണ് ബാംഗ്ലൂരിന്റെ പ്രതിസന്ധി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ എട്ട് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു.

കാര്‍ത്തിക് നായകസ്ഥാനം ഒഴിഞ്ഞു; കൊല്‍ക്കത്തയ്‌ക്ക് പുതിയ ക്യാപ്റ്റന്‍

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍