ഷാ തുടക്കമിട്ടു, സ്റ്റോയിനിസ് വെടിക്കെട്ട് പൂര്‍ത്തിയാക്കി; ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

Published : Oct 05, 2020, 09:19 PM ISTUpdated : Oct 05, 2020, 09:26 PM IST
ഷാ തുടക്കമിട്ടു, സ്റ്റോയിനിസ് വെടിക്കെട്ട് പൂര്‍ത്തിയാക്കി; ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

Synopsis

പൃഥ്വി ഷായും(23 പന്തില്‍ 42) മാര്‍ക്കസ് സ്റ്റോയിനിസും(26 പന്തില്‍ 53) പുറത്തെടുത്ത വെടിക്കെട്ടാണ് ഡല്‍ഹിക്ക് കരുത്തായത്

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് മികച്ച സ്‌കോര്‍. പൃഥ്വി ഷായും(23 പന്തില്‍ 42) മാര്‍ക്കസ് സ്റ്റോയിനിസും(26 പന്തില്‍ 53*) പുറത്തെടുത്ത വെടിക്കെട്ടാണ് ഡല്‍ഹിക്ക് കരുത്തായത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റിന് 196 റണ്‍സെടുത്തു.  

റണ്‍മഴയുടെ കെട്ടഴിച്ച് ഷാ

ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള കോലിയുടെ തീരുമാനം തെറ്റിയെന്ന് തോന്നിച്ചായിരുന്നു തുടക്കം. ഉഡാനയുടെ ആദ്യ ഓവറില്‍ 14 റണ്‍സടിച്ച് ഷായും ധവാനും തുടങ്ങി. കോലിയുടെ ഏറ്റവും വിശ്വസ്തനായ ചാഹലിനെ വരെ ആദ്യ ഓവറില്‍ 18 അടിച്ചു. ഇതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടം ഡല്‍ഹിക്ക് 63 റണ്‍സ്. ഏഴാം ഓവറിലെ നാലാം പന്തിലാണ് ആര്‍സിബിക്ക് ശ്വാസം വീണത്. സിറാജിന്‍റെ ബൗണ്‍സറില്‍ ബാറ്റുവെച്ച ഷാ വിക്കറ്റ് കീപ്പര്‍ എബിഡിയുടെ കൈകളില്‍. ഷായുടെ നേട്ടം 23 പന്തില്‍ 42 റണ്‍സ്. 

ശ്രേയസിനെ പൂട്ടി പടിക്കല്‍

വൈകാതെ ധവാനും വീണു. ഉഡാന എറിഞ്ഞ 10-ാം ഓവറിലെ നാലാം പന്തില്‍ സിക്‌സറിന് ശ്രമിച്ച ധവാന്‍(28 പന്തില്‍ 32) മൊയിന്‍ അലിയുടെ കൈകളില്‍ അവസാനിച്ചു. ഇതോടെ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ടുവീരന്‍ ശ്രേയസ് അയ്യര്‍ ക്രീസിലേക്ക്. മലയാളിപ്പോരില്‍ ശ്രേയസിനെ വീഴ്‌ത്തി ദേവ്‌ദത്ത് പടിക്കല്‍. അലിയുടെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറിലൈനില്‍ ഡുപ്ലസിയെ ഓര്‍മ്മിപ്പിക്കുന്ന ക്യാച്ചുമായി ദേവ്‌ദത്ത് താരമായി. ശ്രേയസിന് ഇത്തവണ 13 പന്തില്‍ 11 റണ്‍സ് മാത്രം. 

പിന്നെ കണ്ടത് സ്റ്റോയിനിസ് ഷോ

റിഷഭ് പന്തിനെ സാക്ഷിയാക്കി ആദ്യംമുതല്‍ കത്തിക്കയറി സ്റ്റോയിനിസ്. സെയ്‌നിയും അലിയും സ്റ്റോയിനിസിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. 19-ാം ഓവറില്‍ സിറാജിനെ സിക്‌സര്‍ അടിച്ച് തുടങ്ങിയ പന്ത് രണ്ടാം പന്തില്‍ ബൗള്‍ഡായി. നേടിയത് 25 പന്തില്‍ 37. എന്നാല്‍ തൊട്ടുപിന്നാലെ സ്റ്റോയിനിസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 24 പന്തിലാണ് താരം അമ്പത് പിന്നിട്ടത്. ഉഡാനയുടെ അവസാന ഓവറില്‍ 12 റണ്‍സ് സ്റ്റോയിനിസ്-ഹെറ്റ്‌മെയര്‍ സഖ്യം നേടിയതോടെ സ്‌കോര്‍ 200ന് അടുത്തെത്തി. സ്റ്റോയിനിസ് 53 റണ്‍സുമായും ഹെറ്റ്‌മെയര്‍ 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

Read more: ഡുപ്ലസിക്കൊരു എതിരാളി; മിന്നും ബൗണ്ടറിലൈന്‍ ക്യാച്ചുമായി പടിക്കല്‍- വീഡിയോ

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍