സഞ്ജുവും പുറത്ത്; മുന്‍നിര തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്

By Web TeamFirst Published Oct 3, 2020, 4:04 PM IST
Highlights

തുടക്കത്തിലെ ആക്രമിച്ച് കളിച്ച ബട്‌ലര്‍ 12 പന്തിലാണ് 22 റണ്‍സെടുത്തത്. സഞ്ജുവാകട്ടെ ചാഹലിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി

അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മോശം തുടക്കം. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും(22), സ്റ്റീവ് സ്‌മിത്തും(5), മലയാളി താരം സഞ്ജു സാംസണും(4) അഞ്ച് ഓവറിനിടെ പുറത്തായി. പവര്‍പ്ലേയില്‍ 38-3 എന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ്. റോബിന്‍ ഉത്തപ്പയും(5) മഹിപാല്‍ ലോംററുമാണ്(5) ക്രീസില്‍. 

സ്‌മിത്തിനെ മൂന്നാം ഓവറിലെ നാലാം പന്തില്‍ ഉഡാന ബൗള്‍ഡാക്കി. സെയ്‌നിയുടെ തൊട്ടടുത്ത ഓവറിന്‍റെ തുടക്കത്തില്‍ ജോസ് ബട്‌ലര്‍ ആര്‍സിബിയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. തുടക്കത്തിലെ ആക്രമിച്ച് കളിച്ച ബട്‌ലര്‍ 12 പന്തിലാണ് 22 റണ്‍സെടുത്തത്. സഞ്ജുവാകട്ടെ ചാഹലിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. 

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അങ്കിത് രജ്‌പുതിന് പകരം മഹിപാല്‍ ലോംറര്‍ രാജസ്ഥാനായി കളിക്കുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമിനെ ആര്‍സിബി നിലനിര്‍ത്തി. 

രാജസ്ഥാന്‍ ഇലവന്‍: ജോസ് ബട്‌ലര്‍, സ്റ്റീവ് സ്‌മിത്ത്, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ടോം കറന്‍, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, മഹിപാല്‍ ലോംറര്‍, ജയ്‌ദേവ് ഉനദ്‌കട്ട്.

ബാംഗ്ലൂര്‍ ഇലവന്‍: ദേവ്‌ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, ഗുര്‍കീരത് സിംഗ്, വാഷിംഗ്‌ടണ്‍, ഇസുരു ഉഡാന, നവ്‌ദീപ് സെയ്‌നി, ആദം സാംപ, യുസ്‌വേന്ദ്ര ചാഹല്‍. 

click me!