ഡല്‍ഹിക്ക് തോല്‍വിയോടൊപ്പം അപ്രതീക്ഷിത തിരിച്ചടി; സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ഒരാഴ്‌ച പുറത്ത്

Published : Oct 12, 2020, 08:48 AM ISTUpdated : Oct 12, 2020, 08:54 AM IST
ഡല്‍ഹിക്ക് തോല്‍വിയോടൊപ്പം അപ്രതീക്ഷിത തിരിച്ചടി; സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ഒരാഴ്‌ച പുറത്ത്

Synopsis

ഈ മാസം 14ന് രാജസ്ഥാനും 17ന് ചെന്നൈക്കും എതിരെയാണ് ഡൽഹിയുടെ അടുത്തമത്സരം

അബുദാബി: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന് തിരിച്ചടി. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന് ഒരാഴ്‌ചയെങ്കിലും പുറത്തിരിക്കേണ്ടി വരും. നായകന്‍ ശ്രേയസ് അയ്യരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മാസം 14ന് രാജസ്ഥാനും 17ന് ചെന്നൈക്കും എതിരെയാണ് ഡൽഹിയുടെ അടുത്തമത്സരം. പന്തിന് പകരം ടീമിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഇല്ലാത്തതും ഡൽഹിക്ക് തിരിച്ചടിയാണ്.

ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ 176 റണ്‍സാണ് റിഷഭ് പന്തിന്‍റെ സമ്പാദ്യം. 38 ആണ് ഉയര്‍ന്ന സ്‌കോര്‍. 

വിജയ സിക്സിനുശേഷം ആനന്ദനൃത്തം ചവിട്ടി പരാഗ്; ഖലീലിനോട് പൊട്ടിത്തെറിച്ച് തിവാട്ടിയ

ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ റിഷഭ് പന്ത് ഇറങ്ങിയിരുന്നില്ല. മത്സരത്തില്‍ ഡൽഹിയെ തോൽപ്പിച്ച് മുംബൈ ഒന്നാമതെത്തി. അഞ്ച് വിക്കറ്റിനാണ് മുംബൈയുടെ ജയം. വിജയലക്ഷ്യമായ 163 റൺസ് അവസാന ഓവറില്‍ മറികടന്നു. 53 റണ്‍സ് വീതം നേടിയ ക്വിന്‍റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവുമാണ് മുംബൈയുടെ വിജയശില്‍പികള്‍. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹിക്കായി ധവാന്‍ 69 റണ്‍സ് നേടിയെങ്കിലും അവസാന ഓവറുകളില്‍ റിഷഭിന്‍റെ അഭാവം പ്രകടമായിരുന്നു. ഡികോക്കാണ് കളിയിലെ താരം. 

ലക്ഷങ്ങൾ മറിഞ്ഞ ചൂതാട്ടം, ഐപിഎൽ വാതുവയ്പ് റാക്കറ്റിനായി രാജ്യവ്യാപക റെയ്ഡ്, അറസ്റ്റ്

Powered by

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍