അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണ്‍ പാതിവഴിയില്‍ നില്‍ക്കേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകസ്ഥാനം ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. സീസണിലെ മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെയാണ് കാര്‍ത്തിക് തീരുമാനമെടുത്തത്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണം എന്ന ആവശ്യം നേരത്തെ മുന്‍ താരങ്ങളുള്‍പ്പടെ ഉന്നയിച്ചിരുന്നു. 

വിജയഗാഥ തുടരാന്‍ മുംബൈ, തളയ്‌ക്കാന്‍ കൊല്‍ക്കത്ത; ഇന്ന് ആവേശപ്പോര്

ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്ന് ഡികെ വ്യക്തമാക്കി. നായകസ്ഥാനം ഓയിന്‍ മോര്‍ഗന് കൈമാറുന്നതായി ഡികെ മാനേജ്‌മെന്‍റിനെ അറിയിച്ചു. ഏഴ് മത്സരങ്ങളില്‍ നാല് ജയവുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ്. നായകനെന്ന നിലയില്‍ ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിക്കാനും ബാറ്റിംഗ്‌ക്രമത്തില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാനും കാര്‍ത്തിക്കിന് കഴിയുന്നില്ല എന്നായിരുന്നു വിമര്‍ശനം. സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി ഓപ്പണിംഗില്‍ പരീക്ഷിച്ചതും മോര്‍ഗന്‍റെയും റസലിന്‍റെയും ബാറ്റിംഗ് സ്ഥാനവുമെല്ലാം കാര്‍ത്തിക്കിനെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കി. സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറിയടക്കം 108 റണ്‍സ് മാത്രമേ കാര്‍ത്തിക്കിനുള്ളൂ. 

തുടക്കം കസറി, പിന്നെ കാലിടറി; രാജസ്ഥാന് ബാധ്യതയാകുന്നോ ഈ താരം

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മോര്‍ഗനാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക. അബുദാബിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ 49 റൺസിന്റെ ജയം മുംബൈക്കൊപ്പമുണ്ടായിരുന്നു. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് കൊൽക്കത്തയിറങ്ങുന്നത്. 

ആഘോഷിക്കാന്‍ ഓരോ കാരണങ്ങള്‍...ഈ ഗെയ്‌ല്‍ രസിപ്പിച്ച് കൊല്ലും- വീഡിയോ

Powered by