
ദുബായ്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ ആരെന്ന ചര്‍ച്ചയില്‍ ഏറെ പറഞ്ഞുകേള്‍ക്കുന്ന പേരാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തിന്‍റേത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായാണ് സ്‌മിത്തിനെ പലരും താരതമ്യം ചെയ്യുന്നത്. ടെസ്റ്റിലെ സ്‌മിത്തിന്‍റെ പ്രകടനം ഈ വാഴ്‌ത്തലുകള്‍ ശരിവെക്കുന്നുമുണ്ട്. ഇപ്പോള്‍ സ്‌മിത്തിനെ 'GOAT' എന്ന് രാജസ്ഥാന്‍ റോയല്‍സ് വിശേഷിപ്പിച്ചത് ചര്‍ച്ചയായിരിക്കുകയാണ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനാണ് സ്‌റ്റീവ് സ്‌മിത്ത്. രാജസ്ഥാന്‍ നിരയിലെ വന്‍പേരുകാരനും സ്‌മിത്തുതന്നെ. കൊവിഡ് മുന്നൊരുക്കങ്ങളുടെ ഭാഗമായി താപനില അളക്കുന്ന മെഷനീല്‍ GOAT എന്ന് തെളിഞ്ഞതായാണ് രാജസ്ഥാന്‍റെ റോയല്‍സിന്‍റെ ട്വിറ്റ്. ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്‌ക്ക് ശേഷമാണ് സ്‌റ്റീവ് സ്മിത്ത് ഐപിഎല്ലിനായി യുഎഇയില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 319 റണ്‍സാണ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനായി നേടിയത്. ഇക്കുറി ആദ്യ ഐപിഎല്ലിലെ മായാജാലം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് സ്‌മിത്തും സംഘവും തയ്യാറെടുക്കുന്നത്. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്ട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നീ സൂപ്പര്‍ താരങ്ങളും രാജസ്ഥാന്‍ നിരയിലുണ്ട്. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ നിരയിലെ ഇന്ത്യന്‍ കരുത്ത്.
റെക്കോര്‍ഡ് ബുക്കിലെ 'ഹിറ്റ്'മാന്‍; ഈ അഞ്ച് കാര്യങ്ങളില്‍ രോഹിത്തിനെ വെല്ലാന്‍ ആളില്ല!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!