ബാംഗ്ലൂരിനെതിരെ നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിന് ടോസ്; ഇരുടീമിലും മാറ്റങ്ങള്‍

Published : Oct 31, 2020, 07:14 PM IST
ബാംഗ്ലൂരിനെതിരെ നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിന് ടോസ്; ഇരുടീമിലും മാറ്റങ്ങള്‍

Synopsis

 ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷാര്‍ജ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷാര്‍ജ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ന് പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്താവും. ബാംഗ്ലൂര്‍ ജയിച്ചാല്‍ മുംബൈ ശേഷം പ്ലേഓഫിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാവും. 

പരിക്കേറ്റ് വിജയ് ശങ്കറില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ബാംഗ്ലൂര്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശിവം ദുബെയ്ക്ക് പകരം നവ്ദീപ് സൈനി ടീമിലെത്തി. ഡെയ്ല്‍ സ്റ്റെയ്‌നിന് പകരം ഇസുരു ഉഡാനയും കളിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: Josh Philippe, Devdutt Padikkal, Virat Kohli(c), AB de Villiers(w), Gurkeerat Singh Mann, Washington Sundar, Chris Morris, Isuru Udana, Mohammed Siraj, Navdeep Saini, Yuzvendra Chahal

സണ്‍റൈസേഴ്സ് ഹൈദരാബാദ്: David Warner(c), Wriddhiman Saha(w), Manish Pandey, Kane Williamson, Abdul Samad, Jason Holder, Abhishek Sharma, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍