ഐപിഎല്‍ 2021: ധോണിയോട് ചിരിച്ചുരസിച്ച് കോലി; ക്യാപ്റ്റന്‍സി വിവാദത്തിന് ശേഷം ഇന്ന് രോഹിത്തുമായി മുഖാമുഖം

Published : Sep 26, 2021, 12:51 PM IST
ഐപിഎല്‍ 2021: ധോണിയോട് ചിരിച്ചുരസിച്ച് കോലി; ക്യാപ്റ്റന്‍സി വിവാദത്തിന് ശേഷം ഇന്ന് രോഹിത്തുമായി മുഖാമുഖം

Synopsis

ഐപിഎല്ലില്‍ (IPL 2021) മുംബൈ ഇന്ത്യന്‍സും (Mumbai Indians) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Bangalore) ഒരുപോലെ തിരിച്ചുവരവിന് ശ്രമിക്കുമ്പോളാണ് പരസ്പരം മത്സരം വരുന്നത്. 

ദുബായ്: ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് വിരാട് കോലിയും (Virat Kohli) രോഹിത് ശര്‍മയും (Rohit Sharma) ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ഐപിഎല്ലില്‍ (IPL 2021) മുംബൈ ഇന്ത്യന്‍സും (Mumbai Indians) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Bangalore) ഒരുപോലെ തിരിച്ചുവരവിന് ശ്രമിക്കുമ്പോളാണ് പരസ്പരം മത്സരം വരുന്നത്. 

ഐപിഎല്‍ 2021: സഞ്ജുവിന് വീണ്ടും പിഴ; തെറ്റാവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (Chennai Super Kings) മത്സരത്തിന് മുമ്പ് എം എസ് ധോണിയുമായി (MS Dhoni) കോലി ചിരിച്ചുരസിക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടതാണ്. ധോണിയോട് ആദരവ് കലര്‍ന്ന സ്‌നേഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ട് കോലി. എന്നാല്‍ രോഹിത്തുമായി അത്തരത്തിലൊരു സൗഹൃദം കോലിക്കില്ല.

ഐപിഎല്‍ 2021: പറന്നെടുത്ത് ജഗദീഷ സുചിത്; ഹൂഡയെ പുറത്താക്കാനെടുത്ത ക്യാച്ച് കാണാം- വൈറല്‍ വീഡിയോ 

ഉറ്റച്ചങ്ങാതിമാര്‍ അല്ലെങ്കിലും ടീം താത്പര്യങ്ങള്‍ക്കായി ഒന്നിച്ചു നീങ്ങുക എന്നതാണ് കോലിയുടെ ലൈന്‍. സാമൂഹിക മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്‌തെന്നും അനുഷ്‌ക ശര്‍മയും (Anushka Sharma) റിതികയും (Ritika Sajdeh) തമ്മില്‍ സംസാരിക്കാറില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചോഴും കോലി പ്രതികരിച്ചത് സംയമനത്തോടെ. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് വിശ്രമം നല്‍കിയതിനു പിന്നാലെ രോഹിത് മുംബൈ ഇന്ത്യന്‍സിനായി കളിക്കാന്‍ ഇറങ്ങിയപ്പോള്‍ മാത്രമാണ് കോലി നീരസം പരസ്യമാക്കിയത്.

ഐപിഎല്‍ 2021: ദുബായില്‍ ക്രിക്കറ്റ് വിരുന്ന്, രോഹിത്തും കോലിയും നേര്‍ക്കുനേര്‍

മാധ്യമങ്ങളോട് രസകരമായി ഇടപഴകുന്ന രോഹിത് പൊതുവെ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. വൈസ് ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് രോഹിത്തിനെ മാറ്റാനുള്ള കോലിയുടെ നീക്കം ബിസിസിഐ വീറ്റോ ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ഇരുവരും മുഖാമുഖം വരുന്നത് ആദ്യം. തുടര്‍തോല്‍വികളില്‍ വലയുന്ന സ്വന്തം ടീമിനെ വീണ്ടും ട്രാക്കിലാക്കുക എന്ന ദൗത്യത്തിന് തന്നെയാകും ഇരുവരും ഇന്ന് പ്രാധാന്യം നല്‍കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍