ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. രണ്ട് പോയിന്റ് മാത്രമാണ് അക്കൗണ്ടിലുള്ളത്. 

ഷാര്‍ജ: ഐപിഎല്ലിലെ (IPL 2021) ഒമ്പത് മത്സരങ്ങളില്‍ എട്ടാം തവണയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) പരാജയപ്പെട്ടു. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. രണ്ട് പോയിന്റ് മാത്രമാണ് അക്കൗണ്ടിലുള്ളത്.

തോറ്റെങ്കിലും മത്സരത്തിലെ ഒരു ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പഞ്ചാബിന്റെ ദീപക് ഹൂഡയെ (Deepak Hooda) പുറത്താക്കാന്‍ ജഗദീഷ സുചിത് (Jagadeesha Suchith) എടുത്ത ക്യാച്ചാണ് ചര്‍ച്ചയായത്. പകരക്കാരനായി ഇറങ്ങിയതായിരുന്നു സുചിത്. ജേസണ്‍ ഹോള്‍ഡറിന്റെ (Jason Holder) ഓവറില്‍ ഹൂഡ കവര്‍ ഡ്രൈവിന് ശ്രമിച്ചു.

എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സുചിത് മനോഹരമായി പന്ത് കയ്യിലൊതുക്കി. തന്റെ ഇടത്തോട് ചാടിയ സുചിത് ഒറ്റകൈ കൊണ്ട് പന്ത് കയ്യിലൊതുക്കി. വീഡിയോ കാണാം...

Scroll to load tweet…

മത്സരത്തില്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. നിശ്ചിത ഓവറില്‍ പഞ്ചാബിനെ 125ല്‍ ഒതുക്കാന്‍ ഹൈദരാബാദിനായിരുന്നു. എന്നാല്‍ പഞ്ചാബ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്. രവി ബിഷ്‌ണോയ് മൂന്നും മുഹമ്മദ് ഷമി (Mohammed Shami) രണ്ടും വിക്കറ്റെടുത്തു.