ഐപിഎല്‍ 2021: സഞ്ജുവിന് വീണ്ടും പിഴ; തെറ്റാവര്‍ത്തിച്ചാല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ

By Web TeamFirst Published Sep 26, 2021, 12:18 PM IST
Highlights

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം പിഴ ചുമത്തിയിരുന്നു. ഇനിയൊരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ച് ഒരു മത്സരത്തില്‍ താരത്തിന് താരത്തിന് വിലക്കേര്‍പ്പെടുത്തും.

അബുദാബി: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി കാപിറ്റല്‍സിനെതിരായ തോല്‍വിക്കിടയിലും രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണിന് (Sanju Samson) കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കില്‍ താരത്തിന് 24 ലക്ഷം പിഴയടയ്‌ക്കേണ്ടി വരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജുവിന് പിടി വീഴുന്നത്. 

ഐപിഎല്‍ 2021: പറന്നെടുത്ത് ജഗദീഷ സുചിത്; ഹൂഡയെ പുറത്താക്കാനെടുത്ത ക്യാച്ച് കാണാം- വൈറല്‍ വീഡിയോ

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം പിഴ ചുമത്തിയിരുന്നു. ഇനിയൊരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ച് ഒരു മത്സരത്തില്‍ താരത്തിന് താരത്തിന് വിലക്കേര്‍പ്പെടുത്തും. കൂടാതെ 30 ലക്ഷം പിഴയടയ്‌ക്കേണ്ടതായും വരും.

ടീമിലെ മറ്റ് അംഗങ്ങള്‍ക്കും കനത്ത തുക പിഴയിട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേയിങ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇവരുടെ മാച്ച് ഫീയുടെ 25 ശതമാനം ആറു ലക്ഷത്തില്‍ കുറവാണെങ്കില്‍ ആ തുക പിഴയായി അടച്ചാല്‍ മതി.

ഐപിഎല്‍ 2021: ദുബായില്‍ ക്രിക്കറ്റ് വിരുന്ന്, രോഹിത്തും കോലിയും നേര്‍ക്കുനേര്‍

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 33 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ആറ് ഓവറില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. 53 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.

ഐപിഎല്‍ 2021: ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ചെന്നൈ, വിജയം തുടരാന്‍ കൊല്‍ക്കത്ത

നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (Eion Morgan) 24 ലക്ഷം പിഴയിട്ടിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore), മുംബൈ ഇന്ത്യന്‍സ് (Mumbai Indians) എന്നിവര്‍ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. 24 ലക്ഷമായിരുന്നു മോര്‍ഗന്റെ പിഴ.

click me!