ധോണിയോ മോര്‍ഗനോ; ആര് ഐപിഎല്‍ കപ്പുയര്‍ത്തുമെന്ന് പ്രവചിച്ച് മഗ്രാത്ത്

By Web TeamFirst Published Oct 15, 2021, 4:19 PM IST
Highlights

മുമ്പ് ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാമ്പ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) വിജയികളെ തീരുമാനിക്കുന്ന ദിവസമാണിന്ന്. കലാശപ്പോരില്‍ എം എസ് ധോണിയുടെ(MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) ഓയിന്‍ മോര്‍ഗന്‍റെ(Eoin Morgan) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) നേരിടും. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാശപ്പോരില്‍ ആര് കപ്പുയര്‍ത്തും എന്ന ചര്‍ച്ച മുറുകിയിരിക്കേ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. 

ഐപിഎല്‍ 2021: ബുദ്ധിയാണ് രണ്ട് ക്യാപ്റ്റന്മാരുടേയും മെയ്ന്‍; കൊല്‍ക്കത്തയും ചെന്നൈയും വന്ന വഴിയിങ്ങനെ

ധോണിയുടെ ചെന്നൈ കപ്പുയര്‍ത്തും എന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ മഗ്രായുടെ പ്രവചനം. 

ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഫൈനല്‍. മുമ്പ് ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാമ്പ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് ധോണിപ്പടയെത്തും എന്നാണ് മഗ്രാത്ത് പറയുന്നത്. 

ഐപിഎല്‍ 2021: അപൂര്‍വ റെക്കോഡിനരികെ ഗെയ്കവാദ്; മറികടക്കുക 13 വര്‍ഷം മുമ്പുള്ള നേട്ടം

ഒറ്റനോട്ടത്തില്‍ പിച്ചിലെ ചതിക്കുഴികള്‍ തിരിച്ചറിയുന്ന എം എസ് ധോണിയും നായക മികവ് കൊണ്ട് മാത്രം ടീമില്‍ തുടരുന്ന ഓയിന്‍ മോര്‍ഗനും കൊമ്പുകോര്‍ക്കുമ്പോള്‍ പതിനാലാം സീസണിലെ കിരീടപ്പോരാട്ടം പ്രവചനാതീതമാണ്. മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത. ചെന്നൈ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലെസിയും ഇതുവരെ 1150 റണ്‍സ് അടിച്ചുകൂട്ടി. അതേസമയം കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ ഓപ്പണിംഗ് സഖ്യം 747 റണ്‍സ് നേടി. 

മോര്‍ഗനുമായി താരതമ്യം ചെയ്‌ത് ധോണിയെ അപമാനിക്കരുത്; കാരണം വ്യക്തമാക്കി ഗംഭീര്‍

click me!