ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 603 റണ്‍സാണ് ഗെയ്കവാദിന്റെ സമ്പാദ്യം. ഇന്ന് ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ  24 റണ്‍സെടുത്താല്‍ ഓറഞ്ച് ക്യാപ്പ് ഗെയ്കവാദിന്റെ തലയിലാവും.

ദുബായ്: ഐപിഎല്ലില്‍ (IPL 2021) തകര്‍പ്പന്‍ ഫോമിലാണ് റിതുരാജ് ഗെയ്കവാദ് (Ruturaj Gaikwad). ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) മികച്ച തുടക്കം നല്‍കുന്നതില്‍ ഗെയ്കവാദിന് വലിയ പങ്കുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ഭാവിതാരമെന്ന പേരെടുക്കാന്‍ ഗെയ്കവാദിന് സാധിച്ചു. ഓപ്പണറായി കളിക്കുന്ന ഗെയ്കവാദ് പുതിയൊരു റെക്കോഡിന് തൊട്ടടുത്താണ്. 

ടീം ഇന്ത്യക്ക് വീണ്ടും ദ്രാവിഡിന്റെ കൈത്താങ്ങ്; പരിശീലക സ്ഥാനം ഏറ്റെടുത്തേക്കും

ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 603 റണ്‍സാണ് ഗെയ്കവാദിന്റെ സമ്പാദ്യം. ഇന്ന് ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 24 റണ്‍സെടുത്താല്‍ ഓറഞ്ച് ക്യാപ്പ് ഗെയ്കവാദിന്റെ തലയിലാവും. അങ്ങനെ സംഭവിച്ചാല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവും ഗെയ്കവാദ്.

ഐപിഎല്‍ 2021: കലാശപ്പോരില്‍ മലയാൡപ്പരുമ; ചെന്നൈ ജേഴ്‌സിയില്‍ രണ്ട് താരങ്ങള്‍, കൊല്‍ക്കത്തയില്‍ മൂന്ന്!

നാല് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെയാണ് ഗെയ്കവാദ് 603 നേടിയത്. നിലവില്‍ ഈ റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷിന്റെ പേരിലാണ്. ഐപിഎല്‍ 2008ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 616 റണ്‍സ് നേടിയാണ് മാര്‍ഷ് ഓറഞ്ച് ക്യാപ് നേടിയത്. 

ഐപിഎല്‍ 2021: ലോകകപ്പ് നേടിയ നായകന്മാര്‍ നേര്‍ക്കുനേര്‍; കലാശപ്പോര് ത്രില്ലടിപ്പിക്കും

ആ സമയത്ത് മാര്‍ഷിന് വെറും 25 വയസ്സായിരുന്നു. 23കാരനായ റുതുരാജ് ഈ റെക്കോര്‍ഡ് സ്വന്തമാക്കുമോ എന്ന് ഇന്നത്തെ മത്സരത്തോടെ അറിയാം.