Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: ബുദ്ധിയാണ് രണ്ട് ക്യാപ്റ്റന്മാരുടേയും മെയ്ന്‍; കൊല്‍ക്കത്തയും ചെന്നൈയും വന്ന വഴിയിങ്ങനെ

സീസണില്‍ ചെന്നൈ (CSK) തുടക്കം മുതല്‍ മികവ് പുലര്‍ത്തിയപ്പോള്‍ യുഎഇയില്‍ (UAE) എത്തിയതോടെയാണ് കൊല്‍ക്കത്തയുടെ (KKR) വഴി തെളിഞ്ഞത്. ഇരുടീമിന്റെയും ഫൈനലിലേക്കുള്ള വഴി ഏങ്ങനെയെന്ന് നോക്കാം.

IPL 2021 Chennai Super Kings and Kolkata Knight Riders road to finals
Author
Dubai - United Arab Emirates, First Published Oct 15, 2021, 10:36 AM IST

ദുബായ്: ഐപിഎല്ലില്‍ (IPL 2021) കിരീടം വീണ്ടെടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഇന്നിറങ്ങുന്നത്. സീസണില്‍ ചെന്നൈ (CSK) തുടക്കം മുതല്‍ മികവ് പുലര്‍ത്തിയപ്പോള്‍ യുഎഇയില്‍ (UAE) എത്തിയതോടെയാണ് കൊല്‍ക്കത്തയുടെ (KKR) വഴി തെളിഞ്ഞത്. ഇരുടീമിന്റെയും ഫൈനലിലേക്കുള്ള വഴി ഏങ്ങനെയെന്ന് നോക്കാം.

മൂന്ന് തവണ കപ്പുയര്‍ത്തിയ ടീമാണ് ചെന്നൈ. കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍ രണ്ട് കിരീടങ്ങളുണ്ട്. ഓപ്പണര്‍മാരുടെ കരുത്തില്‍ ഫൈനലില്‍ എത്തിയ രണ്ടുടീമുകളാണ് കിരീടപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. പന്ത്രണ്ട് തവണ ഐപിഎല്ലിനിറങ്ങിയ ചെന്നൈയുടെ ഒന്‍പതാം ഫൈനലാണിത്. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി ക്വാളിഫയറില്‍ എത്തിയ ചെന്നൈ, ഡല്‍ഹിയെ തോല്‍പിച്ച് നേരത്തേ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. 

തുടര്‍ വിജയങ്ങളിലൂടെ പ്ലേ ഓഫിലെത്തിയ കൊല്‍ക്കത്ത എലിമിനേറ്ററില്‍ ബാംഗ്ലൂരിനെയും (RCB) ക്വാളിഫയറില്‍ ഡല്‍ഹിയിയെയും (DC) മറികടന്നു. ചെന്നൈയ്ക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ശേഷം (SRH) എലിമിനേറ്റര്‍ കളിച്ച് ഐപിഎല്‍ ഫൈനലില്‍ എത്തുന്ന ആദ്യടീമുമായി കൊല്‍ക്കത്ത. മുന്‍പ് ഫൈനലില്‍ എത്തിയ രണ്ടുതവണയും കൊല്‍ക്കത്ത കപ്പ് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 

ലീഗ് റൗണ്ടില്‍ ചെന്നൈയ്ക്ക് ഒന്‍പത് ജയവും അഞ്ച് തോല്‍വിയും. ഏഴ് വീതം ജയവും തോല്‍വിയുമായി കൊല്‍ക്കത്ത. യുഎയില്‍ എത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം (Shubman Gill) വെങ്കടേഷ് അയ്യരെ (Venkatesh Iyer) ഓപ്പണറാക്കിയതാണ് കൊല്‍ക്കയുടെ വഴിത്തിരിവ്. 427 റണ്‍സുമായി ഗില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 320 റണ്‍സുമായി അയ്യര്‍ പിന്നാലെയുണ്ട്. 395 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും (Rahul Tripati) 383 റണ്‍സെടുത്ത നിധീഷ് റാണയും (Nitish Rana) 214 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കുമാണ് (Dinesh Karthik) കൊല്‍ക്കത്തയുടെ മറ്റ് പ്രധാന റണ്‍വേട്ടക്കാര്‍. 

ചെന്നൈയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ റിതുരാജ് ഗെയ്ക്‌വാദ് (Ruturaj Gaikwad). സെഞ്ച്വറിയടക്കം 603 റണ്‍സ്. 547 റണ്‍സുമായി ഫാഫ് ഡുപ്ലെസി (Faf Du Plessis) തൊട്ടുപിന്നില്‍. അമ്പാട്ടി റായുഡു 257ഉം രവീന്ദ്ര ജഡേജ 227ഉം എം എസ് ധോണി 114ഉം റണ്‍സുമായി പിന്നില്‍. ബൗളര്‍മാരില്‍ ചെന്നൈയുടെ ഷാര്‍ദുല്‍ ഠാക്കൂറും കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയും 18 വിക്കറ്റ് വീതം നേടി മുന്നിട്ട് നില്‍ക്കുന്നു. ഡ്വയിന്‍ ബ്രാവോയും ദീപക് ചാഹറും 13 വിക്കറ്റ് വീതവും ജഡേജ 11 വിക്കറ്റും സ്വന്തമാക്കി. സുനില്‍ നരൈന്‍ പതിനാലും ലോക്കീ ഫെര്‍ഗ്യൂസണ്‍ 13ഉം ശിവം മാവി പത്തും വിക്കറ്റ് നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios