കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ടോസ്; ടീമില്‍ ഒരു മാറ്റം

By Web TeamFirst Published Apr 29, 2021, 7:10 PM IST
Highlights

ഒരു മാറ്റം വരുത്തിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അമിത് മിശ്രയ്ക്ക് പകരം ലളിത് യാദവ് ടീമിലെത്തി. തോളിനേറ്റ പരിക്കാണ് മിശ്രയ്ക്ക് വിനയായത്. കൊല്‍ക്കത്ത മാറ്റമൊന്നും വരുത്തിയിട്ടില്ല. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റം വരുത്തിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അമിത് മിശ്രയ്ക്ക് പകരം ലളിത് യാദവ് ടീമിലെത്തി. തോളിനേറ്റ പരിക്കാണ് മിശ്രയ്ക്ക് വിനയായത്. കൊല്‍ക്കത്ത മാറ്റമൊന്നും വരുത്തിയിട്ടില്ല. 

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാന മത്സരത്തില്‍ ഡല്‍ഹി തോറ്റിരുന്നു. കൊല്‍ക്കത്ത ആറാമതാണ്. ഇത്രയയും മത്സരങ്ങളില്‍ നാല് പോയിന്റാണ് കൊല്‍ക്കത്തയ്ക്ക്. അവസാന മത്സരത്തില്‍ പഞാബ് കിംഗ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, ലളിത് യാദവ്, ആവേശ് ഖാന്‍, ഇശാന്ത് ശര്‍മ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

click me!