ഐപിഎല്‍ 2021: 'അവന്‍ അന്നേ വലിയ സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു'; യുവതാരത്തെ പുകഴ്ത്തി മുന്‍ സെലക്റ്റര്‍

Published : Oct 17, 2021, 11:14 AM IST
ഐപിഎല്‍ 2021: 'അവന്‍ അന്നേ വലിയ സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു'; യുവതാരത്തെ പുകഴ്ത്തി മുന്‍ സെലക്റ്റര്‍

Synopsis

ഐപിഎല്ലിലെ കണ്ടെത്തല്‍ ആരെന്ന് ചോദിച്ചാല്‍, അതിന് വെങ്കടേഷ് അയ്യര്‍ (Venkatesh Iyer) എന്ന ഒരുത്തരം മാത്രമേ ഉണ്ടാവൂ. ഇന്ത്യയില്‍ നടന്ന ആദ്യപാദ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കളിച്ചിരുന്നില്ല.

മുംബൈ: ഇക്കഴിഞ്ഞ ഐപിഎല്ലില്‍ (IPL 2021) തിളങ്ങിയ താരങ്ങളെ കുറിച്ച് പറയുമ്പോള്‍ ചില യുവതാരങ്ങളുടെ പേരെടുത്ത് പറയേണ്ടതുണ്ട്. സഞ്ജു സാംസണ്‍ (Sanju Samson), കാര്‍ത്തിക് ത്യാഗി (Karthik Tyagi), അര്‍ഷ്ദീപ് സിംഗ് (Arshdeep Singh), റിതുരാജ് ഗെയ്കവാദ് (Ruturaj Gaikwad), രാഹുല്‍ ത്രിപാഠി  അങ്ങനെ പോകുന്നു നിര. ഐപിഎല്ലിലെ കണ്ടെത്തല്‍ ആരെന്ന് ചോദിച്ചാല്‍, അതിന് വെങ്കടേഷ് അയ്യര്‍ (Venkatesh Iyer) എന്ന ഒരുത്തരം മാത്രമേ ഉണ്ടാവൂ. ഇന്ത്യയില്‍ നടന്ന ആദ്യപാദ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കളിച്ചിരുന്നില്ല. പിന്നീടുള്ള 10 മത്സരങ്ങളില്‍ 370 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്.

ധോണി മെന്ററായി വരുന്നതില്‍ സന്തോഷം, ദ്രാവിഡ് പരിശീലകനായി വരുന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കോലി

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) ഗെയ്കവാദ് ആയിരുന്നു. 635 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇപ്പോള്‍ 24 കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്റ്ററും താരവുമായിരുന്നു ദിലീപ് വെങ്‌സര്‍ക്കാര്‍ (Dilip Vengsarkar). കൗമാരകാലത്ത് തന്നെ അവന്‍ മികവ് കാണിച്ചിരുന്നുവെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. ''10 വയസുള്ളപ്പോള്‍ അവന്‍ ഞങ്ങളുടെ പൂനെ അക്കാദമിയയില്‍ വന്നിരുന്നു. അക്കാദമിയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തിലാണ്. ഗെയ്്കവാദിന് കഴിവുള്ളതുകൊണ്ടാണ് അക്കാദമിയില്‍ പരിശീലിക്കാന്‍ അവസരം കിട്ടിയത്. 16 വയസുള്ളപ്പോള്‍ ഞാനവരെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി.

 

ഗാംഗുലി വിളിച്ചാല്‍ വരാതിരിക്കാനാവില്ല! തൊട്ടതെല്ലാം പൊന്നാക്കിയ പരിശീലകന്‍, ദ്രാവിഡ് വീണ്ടുമെത്തുമ്പോള്‍..!

എല്ലാ വര്‍ഷവും താരങ്ങളെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോവാറുണ്ട്. പത്ത് മത്സരങ്ങള്‍ അവിടെ കളിക്കും. മിക്ക സമയങ്ങളിലും അവന്‍ സെഞ്ചുറികള്‍ നേടിയിരുന്നു. അതും 160, 170 എന്നിങ്ങനെ വലിയ സ്‌കോറുകള്‍. അതോടൊപ്പം അര്‍ധ സെഞ്ചുറികളും താരം സ്വന്തമാക്കി. അന്ന് ഞാനവനോട് പറഞ്ഞിരുന്നു, കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കണമെന്ന്. അവന്‍ സെഞ്ചുറി നേടിയാല്‍ ടീം 200 സ്വന്തമാക്കും. 

അടുത്ത ഐപിഎല്ലില്‍ അവര്‍ മൂന്നുപേരെ ചെന്നൈ നിലനിര്‍ത്തണമെന്ന് ഗംഭീര്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ നമ്മളത് കാണുകയും ചെയ്തു. അവന്‍ മാനസികമായി കരുത്തനാണ്. സെലക്റ്റര്‍മാര്‍ ഗെയ്കവാദിന് അവസരം നല്‍കണം. നിലവില്‍ ഫോമിലുള്ള ഒരു താരത്തെ തിരഞ്ഞെടുക്കുന്നത് ടീമിന് ഗുണം ചെയ്യും.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

കഴിഞ്ഞ സീസണിലും ഗെയ്കവാദ് ചെന്നൈക്ക് വേണ്ടി കളിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ 200 റണ്‍സില്‍ കൂടുതല്‍ നേടാന്‍ ഗെയ്കവാദിന് സാധിച്ചു. അവസാന മത്സരങ്ങളിലാണ് താരം ഫോമിലായത്. തുടക്കത്തില്‍ ചെറിയ സ്‌കോറുകളില്‍ പുറത്തായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍