
മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കും എന്നുറപ്പായതോടെ തയ്യാറെടുപ്പുകള്‍ തുടങ്ങി ഫ്രാഞ്ചൈസികള്‍. താരങ്ങള്‍ക്കും സ്റ്റാഫിനുമുള്ള ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചര്‍ച്ചകള്‍ ടീമുകള്‍ തുടങ്ങിയതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്.
ഓഗസ്റ്റ് മൂന്നാം ആഴ്‌ചയോടെ ടീം ക്യാമ്പ് യുഎഇയിലേക്ക് മാറ്റാനാണ് ഫ്രാഞ്ചൈസികള്‍ പദ്ധതിയിടുന്നത്. ക്വാറന്‍റീന്‍ അടക്കമുള്ള കാര്യങ്ങളില്‍ ബിസിസിഐയുടെ പ്രോട്ടോക്കോള്‍ വന്ന ശേഷമാകും ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ഐപിഎല്ലിന് തൊട്ടുപിന്നാലെ ഐസിസി ടി20 ലോകകപ്പ് വരുന്നതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തമാണ് ഫ്രാഞ്ചൈസികളെ കുഴയ്‌ക്കുന്ന ഒരു കാര്യം. ഇക്കാര്യത്തില്‍ വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ അനുകൂല ചര്‍ച്ച നടത്തുമെന്നാണ് ടീമുകളുടെ പ്രതീക്ഷ.
'ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിലാവും നടക്കുക എന്ന വിവരം മാത്രമാണ് ശനിയാഴ്‌ചത്തെ പ്രത്യേക ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം ബിസിസിഐയില്‍ നിന്ന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബിസിസിഐ പ്രതിനിധികള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്നുമറിയാം. കൊവിഡ് പ്രോട്ടോക്കോളുകളില്‍ വ്യക്ത വന്നാല്‍ അതിനനുസരിച്ച് യുഎഇയില്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്യാനാകും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും ബിസിസിഐയുടെ യാത്രാപദ്ധതികള്‍ അറിഞ്ഞാല്‍ ഹോട്ടലുകളുമായി കരാറിലെത്തും' എന്നും ഫ്രാഞ്ചൈസി വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു.
നാല് ഫ്രാഞ്ചൈസികളിലെ താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ മെയ് നാലിന് ഐപിഎൽ പതിനാലാം സീസണ്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റില്‍ 29 കളികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്താനാണ് ബിസിസിഐയുടെ പദ്ധതി. ഐപിഎല്ലിന്‍റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബിസിസിഐ പ്രതിനിധികള്‍ ദുബൈയില്‍ എത്തിയിരുന്നു.
എട്ടു വർഷം മുമ്പ് നടത്തിയ വംശീയ ട്വീറ്റുകൾ; മാപ്പു പറഞ്ഞ് ഇംഗ്ലണ്ട് പേസർ
ഐപിഎല്‍: യുഎഇയിലേക്കില്ലാത്ത വിദേശ താരങ്ങള്‍ക്ക്' സാലറി കട്ട്'- റിപ്പോര്‍ട്ട്
ഈ തലമുറയിലെ ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്‌മാന്‍റെ പേരുമായി മില്ലര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!