ഐപിഎല്‍ 2021: 'ദൈവം നല്‍കിയ കഴിവ് അവന്‍ പാഴാക്കുന്നു'; സഞ്ജുവിനെതിരെ വിമര്‍ശനുമായി ഗവാസ്‌കര്‍

By Web TeamFirst Published Sep 22, 2021, 10:17 AM IST
Highlights

പഞ്ചാബ് കിംഗ്‌സിനെതിരെ നാല് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇഷാന്‍ പോറലിന്റെ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.

ദുബായ്: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ നാല് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇഷാന്‍ പോറലിന്റെ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് (KL Rahul) ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് സഞ്ജു ശ്രമിച്ചിരുന്നത്. എന്നാല്‍ പൂര്‍ണതയിലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല.

ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിനെതിരായ ത്രില്ലിംഗ് വിജയത്തിനിടയിലും സഞ്ജുവിന് തിരിച്ചടി

ഇപ്പോള്‍ സഞ്ജുവിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ ഷോട്ട് സെലക്ഷനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലും അങ്ങനെതന്നെ. അവിടെ അവന്‍ ഓപ്പണറായിട്ടല്ല കളിക്കുന്നത്. രണ്ട് മൂന്നോ വിക്കറ്റുകള്‍ക്ക് ശേഷമാണ് സഞ്ജു ക്രീസിലെത്തുക.

ഐപിഎല്‍: ഓപ്പണിംഗ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടും തോല്‍വി; പഞ്ചാബ് കിംഗ്സിന് മോശം റെക്കോഡ്

ഇറങ്ങിയ ഉടനെ ആദ്യ പന്ത് തന്നെ സിക്‌സടിക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. ഒരു ബാറ്റ്‌സ്മാന്‍ ഫോമിന്റെ പാരമ്യത്തിലാണെങ്കിലും പോലും അതിന് സാധിക്കില്ല. തുടക്കത്തല്‍ രണ്ടും മൂന്നും റണ്‍സ് ഓടിയെടുത്ത് പതിയെ ആക്രമിച്ച് കളിക്കാനാണ് ശ്രമിക്കേണ്ടത്.

ഫാബുലസ് ഫാബിയാന്‍ അലന്‍! ആരും നമിക്കുന്നൊരു ക്യാച്ച് - വീഡിയോ

സഞ്ജു ഇപ്പോള്‍ കാണിക്കുന്നത് തന്റെ കഴിവിനോട് കാണിക്കുന്ന നീതികേടാണ്. ദൈവം അവന് എല്ലാ കഴിവും നല്‍കി. എന്നാല്‍ അവനാവട്ടെ കഴിവ് നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത്. ദേശീയ ടീമില്‍ സ്ഥിരമായി കളിക്കണമെന്നുണ്ടെങ്കില്‍ സഞ്ജു ഷോട്ട് സെലക്ഷന്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകണം.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.

പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്ലിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍

ഈ സീസണില്‍ ഒരു സെഞ്ചുറി നേടാന്‍ സഞ്ജുവിനായിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. എട്ട് ഇന്നിംഗ്‌സുകില്‍ 281 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സഞ്ജു.

click me!