ലയാം ലിവിംഗ്‌സ്റ്റണെ പുറത്താക്കാന്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഫാബിയന്‍ അലനാണ് മിന്നും ക്യാച്ചെടുത്തത്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) രണ്ടാം ഘട്ടത്തിന്‍റെ തുടക്കത്തില്‍ തന്നെ ആരാധകരെ അമ്പരപ്പിച്ച് വിസ്‌മയ ക്യാച്ചിന്‍റെ പിറവി. രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) കൂറ്റനടിക്കാരാന്‍ ലയാം ലിവിംഗ്‌സ്റ്റണെ(Liam Livingstone) പുറത്താക്കാന്‍ പഞ്ചാബ് കിംഗ്‌സിന്‍റെ(Punjab Kings) ഫാബിയന്‍ അലനാണ്(Fabian Allen) മിന്നും ക്യാച്ചെടുത്തത്. 

Scroll to load tweet…

അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ 12-ാം ഓവറിലെ അഞ്ചാം പന്തില്‍ അലന്‍ ബൗണ്ടറിലൈനില്‍ ഒരു നിമിഷം പറവയാവുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് അര്‍ഷ്‌ദീപ് എറിഞ്ഞ സ്ലോ ബോളില്‍ ഇടത് വശത്തേക്ക് ആഞ്ഞുവീശുകയായിരുന്നു ലിവിംഗ്സ്റ്റണ്‍. പന്ത് മനോഹരമായി ബാറ്റില്‍ കൊണ്ടെങ്കിലും ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഫാബിയന്‍ അലന്‍ മുഴുനീള ഡൈവിംഗിലൂടെ ഇരുകൈകളില്‍ പന്ത് കോര്‍ക്കുകയായിരുന്നു. ആരും കയ്യടിച്ചുപോകുന്ന സുന്ദരന്‍ ക്യാച്ച്. 

സഞ്ജു സാംസണ്‍ പുറത്തായ ശേഷം നാലാമനായി ക്രീസിലെത്തിയ ലിവിംഗ്‌സ്റ്റണ്‍ 17 പന്തില്‍ പണ്ട് ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്തു. ഇതോടെ 11.5 ഓവറില്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിന് 116 റണ്‍സെന്ന നിലയിലായി. 

ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക

അഞ്ച് വിക്കറ്റുമായി അര്‍ഷ്‌ദീപ്

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 185 റണ്‍സില്‍ പുറത്തായി. എവിന്‍ ലൂയിസും യശ്വസി ജയ്‌സ്വാളും ആദ്യ വിക്കറ്റില്‍ 5.3 ഓവറില്‍ 54 റണ്‍സ് നേടി മികച്ച തുടക്കമിട്ടു. ലൂയിസ് 36 ഉം ജയ്‌സ്വാള്‍ 49 ഉം റണ്‍സെടുത്ത് പുറത്തായി. അതേസമയം നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ നാലില്‍ വീണു. ലയാം ലിവിംഗ്‌സണ്‍ 25 റണ്‍സെടുത്തപ്പോള്‍ 17 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോര്‍ സ്‌കോര്‍ 150 കടത്തി. 

റിയാന്‍ പരാഗ്(4), രാഹുല്‍ തിവാട്ടിയ(2), ക്രിസ് മോറിസ്(5), ചേതന്‍ സക്കരിയ(7), കാര്‍ത്തിക് ത്യാഗി(1) എന്നിങ്ങനെയായിരുന്നു അവസാനക്കാരുടെ സ്‌കോര്‍. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിംഗും 21 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് 200 കടക്കുമെന്ന് തോന്നിച്ച രാജസ്ഥാനെ തളര്‍ത്തിയത്. ഇഷാന്‍ പോരലും ഹര്‍പ്രീത് ബ്രാറും ഓരോ വിക്കറ്റ് നേടി. 

തിരിച്ചടിക്കാന്‍ സഞ്ജുവും കൂട്ടരും

സീസണിന്‍റെ ആദ്യ ഘട്ടത്തില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിട്ടും രാജസ്ഥാന് ജയം നേടാനായിരുന്നില്ല. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ സഞ്ജു(119) സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ നാലു റണ്‍സിന് തോല്‍ക്കുകയായിരുന്നു.

Read more...

സ്‌പോര്‍ട്‌സ് ബാറും ചാരിറ്റിയും ബംഗ്ലാവും; ക്രിസ് ഗെയ്‌ലിനെ കുറിച്ച് നിങ്ങളറിയാത്ത അഞ്ച് കാര്യങ്ങള്‍

പിറന്നാളായിട്ട് ഗെയ്‌ലിനെ ടീമിലെടുത്തില്ല; ആരാധകര്‍ കട്ടക്കലിപ്പില്‍

പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona