കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഡൽഹി ഇന്നിംഗ്സിന്‍റെ 19-ാം ഓവറിലായിരുന്നു വിവാദ സംഭവം

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) നായകന്‍ ഓയിന്‍ മോര്‍ഗനുമായുള്ള(Eion Morgan) വാക്‌പോര് വ്യക്തിപരമല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍(R Ashwin). കഴിഞ്ഞ വാരം നടന്ന കൊല്‍ക്കത്ത-ഡല്‍ഹി മത്സരത്തില്‍ ത്രോയ്‌ക്കിടെ റിഷഭ് പന്തിന്‍റെ(Rishabh Pant) ദേഹത്ത് തട്ടി ദിശമാറിപ്പോയ പന്തിൽ അശ്വിന്‍ രണ്ടാം റണ്ണിന് ശ്രമിച്ചതോടെയായിരുന്നു മോര്‍ഗന്‍-അശ്വിന്‍ വാക്‌പോരുണ്ടായത്. 

Scroll to load tweet…

'അത് ഒരിക്കലും വ്യക്തിപരമായ ഏറ്റുമുട്ടലോ രണ്ട് പേര്‍ തമ്മിലുള്ള പോരാട്ടമോ ആയിരുന്നില്ല. ശ്രദ്ധ വേണ്ടയാളുകള്‍ അത്തരത്തില്‍ വ്യാഖ്യാനിക്കുന്നതാണ്. എന്നാല്‍ ഞാനതിനെ വ്യക്തിപരമായ പ്രശ്‌നമായല്ല കാണുന്നത്' എന്നും അശ്വിന്‍ വ്യക്തമാക്കി. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ ഡല്‍ഹിയുടെ വിജയത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അശ്വിന്‍റെ പ്രതികരണം.

കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഡൽഹി ഇന്നിംഗ്സിന്‍റെ 19-ാം ഓവറിലായിരുന്നു വിവാദ സംഭവം. നോൺസ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് അടുത്ത റിഷഭ് പന്തിന്‍റെ ദേഹത്ത് തട്ടി ദിശമാറിപ്പോയ പന്തിൽ അശ്വിന്‍ രണ്ടാം റണ്ണിന് ശ്രമിച്ചത് കൊൽക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ പ്രകോപിപ്പിച്ചു. അടുത്ത ഓവറില്‍ അശ്വിനെ പുറത്താക്കിയ ടിം സൗത്തി ഡൽഹി താരത്തെ പരിഹസിച്ചതോടെ തര്‍ക്കം മുറുകി. കൊൽക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് അശ്വിനെ തിരിച്ചയച്ചത്. പിന്നാലെ മോര്‍ഗന്‍റെ വിക്കറ്റ് വീഴ്‌ത്തി അശ്വിന്‍ തിരിച്ചടിച്ചു. 

Scroll to load tweet…

ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് നിരക്കാത്ത കാര്യങ്ങള്‍ അശ്വിന്‍ ചെയ്‌തെന്നായിരുന്നു മോര്‍ഗന്റെ ആരോപണം. ഇതിന് ട്വിറ്ററില്‍ മറുപടിയുമായി അശ്വിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

മോര്‍ഗന്‍-അശ്വിന്‍ തര്‍ക്കം; കൂടുതല്‍ വാര്‍ത്തകള്‍...

ഐപിഎല്‍ 2021: 'ഞാന്‍ ക്രിക്കറ്റിനോ നിന്ദിച്ചോ?'; സൗത്തിയേയും മോര്‍ഗനേയും കടന്നാക്രമിച്ച് അശ്വിന്‍

ഐപിഎല്‍ 2021: അശ്വിന്‍- മോര്‍ഗന്‍ വാക്കുതര്‍ക്കം; പന്തിന്‍റെ പക്വതയോടെയുള്ള പ്രതികരണമിങ്ങനെ

അശ്വിനോട് മോര്‍ഗന്‍ ചൂടായതില്‍ ഒരു തെറ്റുമില്ലെന്ന് വോണ്‍

ഐപിഎല്‍ 2021: അശ്വിനും സൗത്തിയും ചൂടേറിയ വാക്കുതര്‍ക്കം; രംഗം ശാന്തമാക്കി കാര്‍ത്തിക്- വീഡിയോ

ഐപിഎല്‍ 2021: 'മോര്‍ഗന് ഇത്തരം കാര്യങ്ങള്‍ ദഹിക്കില്ല'; അശ്വിനുമായുള്ള തര്‍ക്കകാരണം വ്യക്തമാക്കി കാര്‍ത്തിക്