റണ്ണടിച്ചുകൂട്ടിയിട്ട് കാര്യമില്ല; കെ എല്‍ രാഹുലും പഞ്ചാബ് കിംഗ്‌സും വഴിപിരിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 11, 2021, 9:59 PM IST
Highlights

വരും സീസണിന് മുമ്പ് നടക്കേണ്ട മെഗാ താരലേലം സംബന്ധിച്ചുള്ള മാനദണ്ഢങ്ങള്‍ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) നിലവില്‍ ഓറഞ്ച് ക്യാപ്പിന് അവകാശിയെങ്കിലും അടുത്ത സീസണില്‍ കെ എല്‍ രാഹുല്‍(KL Rahul) പഞ്ചാബ് കിംഗ്‌സില്‍(Punjab Kings) കാണില്ല എന്ന് റിപ്പോര്‍ട്ട്. രാഹുലിനെ സ്വന്തമാക്കാന്‍ ചില ടീമുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. സീസണില്‍ പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാന്‍ റണ്‍വേട്ടയ്‌ക്കിടയിലും രാഹുലിനായിരുന്നില്ല. 

വരും സീസണിന് മുമ്പ് നടക്കേണ്ട മെഗാ താരലേലം സംബന്ധിച്ചുള്ള മാനദണ്ഢങ്ങള്‍ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫ്രാഞ്ചൈസികള്‍ക്ക് എത്ര താരങ്ങളെ വരെ നിലനിര്‍ത്താം എന്ന് ഇതിനാല്‍ത്തന്നെ നിലവില്‍ അറിയില്ല. 

ഐപിഎല്‍: ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി നരെയ്ന്‍, കൊല്‍ക്കത്തക്ക് 139 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ നിന്ന് പുറത്തായ ശേഷം ടി20 ലോകകപ്പിനായി ദുബായില്‍ ബയോ-ബബിളില്‍ തുടരുകയാണ് കെ എല്‍ രാഹുല്‍. ഐപിഎല്ലിന് ശേഷം കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ചേരും. ഐപിഎല്‍ പതിനാലാം സീസണില്‍ 13 ഇന്നിംഗ്‌സില്‍ 62.60 ശരാശരിയിലും 138.80 സ്‌ട്രൈക്ക് റേറ്റിലും 626 റണ്‍സ് രാഹുല്‍ നേടിയിരുന്നു. പുറത്താകാതെ നേടിയ 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആറ് അര്‍ധ സെഞ്ചുറികള്‍ സഹിതമാണ് രാഹുലിന്‍റെ റണ്‍വേട്ട. 

ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ഒക്‌ടോബര്‍ 15 വരെ ബിസിസിഐക്ക് അവസരമുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ഷാല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍, ശിവം മാവി എന്നിവരില്‍ ചിലരോട് ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ യുഎഇയില്‍ തുടരാന്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നും ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്‌ടോബര്‍ 23നാണ് ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടം തുടങ്ങുന്നത്. 

ആ വരവ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു; ജഡേജക്ക് മുമ്പ് ധോണി ബാറ്റിംഗിനിറങ്ങിയതിനെക്കുറിച്ച് പോണ്ടിംഗ്

നിലവിലെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ. 

'ബിഗ് മാച്ച് പ്ലേയര്‍'; കോലിയെയും എബിഡിയേയും ബൗള്‍ഡാക്കി നരെയ്‌ന്‍റെ കൈക്കുഴ മാജിക്- വീഡിയോ

 

click me!