വെടിക്കെട്ടുമായി ഗെയ്‌ല്‍, കൂട്ടിന് രാഹുല്‍; പഞ്ചാബ് കുതിക്കുന്നു

By Web TeamFirst Published Apr 30, 2021, 8:19 PM IST
Highlights

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാമതെത്താന്‍ ബാംഗ്ലൂര്‍ ഒരു മാറ്റവും വിജയവഴിയില്‍
തിരിച്ചെത്താന്‍ പഞ്ചാബ് മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. 

അഹമ്മദാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വമ്പനടികളുമായി പഞ്ചാബ് കിംഗ്‌സ് കുതിക്കുന്നു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 90 റണ്‍സ് എടുത്തിട്ടുണ്ട് പഞ്ചാബ്. തകര്‍പ്പനടികളുമായി ക്രിസ് ഗെയ്‌ലും(22 പന്തില്‍ 45*), കെ എല്‍ രാഹുലുമാണ്(31 പന്തില്‍ 36*) ആണ് ക്രീസില്‍. രാഹുലിനൊപ്പം ഓപ്പണറായിറങ്ങി ഏഴ് പന്തില്‍ അത്രതന്നെ റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ നാലാം ഓവറില്‍ ജാമീസണ്‍ പുറത്താക്കി. 

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാമതെത്താന്‍ ബാംഗ്ലൂര്‍ ഒരു മാറ്റവും വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ് മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌‌ബാസ് അഹമ്മദ് ബാംഗ്ലൂര്‍ ഇലവനിലെത്തി. അതേസമയം പഞ്ചാബില്‍ ഹെന്‍‌റിക്‌സിനും മായങ്കിനും അര്‍ഷ്‌ദീപിനും പകരം മെരെഡിത്ത്, പ്രഭ്‌സിമ്രാന്‍, ഹര്‍പ്രീത് എന്നിവരെത്തി.  

പഞ്ചാബ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ക്രിസ് ഗെയ്‌ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്(വിക്കറ്റ് കീപ്പര്‍), ഷാരുഖ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, റിലി മെരെഡിത്ത്. 

ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഡാനിയേല്‍ സാംസ്, കെയ്‌ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

സീസണിൽ രണ്ട് ജയം മാത്രമുള്ള പഞ്ചാബിന് മുന്നോട്ടുള്ള യാത്രക്ക് ജയം അനിവാര്യമാണ്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ്. അതേസമയം അവസാന കളിയിൽ ഡൽഹിയിൽ നിന്ന് ഒരു റണ്ണിന്‍റെ ജയം പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ആറ് അഞ്ച് കളികള്‍ ജയിച്ച ബാംഗ്ലൂര്‍ മൂന്നാം സ്ഥാനക്കാരാണ്. ജയിച്ചാല്‍ ബാംഗ്ലൂരിന് ഒന്നാമതെത്താം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.   #BreakTheChain #ANCares #IndiaFightsCorona


 

click me!