ഐപിഎല്‍ 2021: കപ്പടിക്കണോ, രാജസ്ഥാന്‍ റോയല്‍സ് ഒരു തെറ്റ് തിരുത്തിയേ പറ്റൂ

By Web TeamFirst Published Apr 12, 2021, 11:36 AM IST
Highlights

ഇത്തവണ സ്ഥിരതയാർന്നൊരു ബാറ്റിംഗ് ലൈനപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീമെന്ന് നായകൻ സഞ്ജു സാംസൺ പറയുന്നു.

മുംബൈ: ഐപിഎല്ലില്‍ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു. അ‌ഞ്ച് വ്യത്യസ്‌ത ജോഡിയാണ് കഴിഞ്ഞ വ‍ർഷം രാജസ്ഥാനായി ഇന്നിംഗ്സ് തുറന്നത്. ജോസ് ബട്‍ലർ, യശസ്വീ ജയ്സ്വാൾ, സ്റ്റീവ് സ്‌മിത്ത്, ബെൻ സ്റ്റോക്‌സ്, റോബിൻ ഉത്തപ്പ എന്നിവരെയെല്ലാം ഓപ്പണർമാരായി പരീക്ഷിച്ചു. 

ഇത്തവണ സ്ഥിരതയാർന്നൊരു ബാറ്റിംഗ് ലൈനപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീമെന്ന് നായകൻ സഞ്ജു സാംസൺ പറയുന്നു. ഏറ്റവും മികച്ച ജോഡിയാവും ഇത്തവണ ഓപ്പൺ ചെയ്യുകയെന്നും ആരൊക്കെയെന്ന് ഇതുവരെ അന്തിമമായി നിശ്ചയിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര വ്യക്തമാക്കി. പരിക്കേറ്റ ജോഫ്ര ആർച്ചറുടെ അഭാവത്തിൽ പേസ് ബൗളർമാരുടെ പ്രകടനവും രാജസ്ഥാന് വെല്ലുവിളിയാവും എന്നുറപ്പാണ്.

സ‍ഞ്ജുവിന് ഇന്ന് നായകനായി അരങ്ങേറ്റം; രാജസ്ഥാൻറെ എതിരാളികള്‍ പഞ്ചാബ്

സീസണില്‍ ടീമിന്‍റെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് വാംഖഡെയില്‍ വൈകിട്ട് ഏഴരയ്‌ക്ക് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഐപിഎല്ലില്‍ നായകനായി സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരമാണിത്. ബാറ്റിംഗ് ഫോം നിലനിർത്തുന്നതിനൊപ്പം ടീമിന്റെ ഭാരം മുഴുവൻ ഇത്തവണ സഞ്ജുവിന്റെ ചുമലിലാണ്. കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറില്‍ അധികവും ബാറ്റ് ചെയ്ത സഞ്ജു 14 മത്സരങ്ങളില്‍ 375 റണ്‍സുമായി ടീമിന്‍റെ ടോപ് സ്‌കോററായിരുന്നു. 

ക്യാപ്റ്റന്‍സി അരങ്ങേറ്റം; ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡിടാന്‍ സഞ്ജു

ഇക്കുറി മിന്നും പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് 3000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കാനുള്ള അവസരമുണ്ട്. രാജസ്ഥാൻ റോയൽസില്‍ 2013ല്‍ എത്തിയ സഞ്ജു 107 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും 13 അ‍ർധസെഞ്ചുറിയും സഹിതം 2584 റൺസ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 102 ആണ്. സഞ്ജുവിന് 27.78 ശരാശരിയും 133.74 സ്‌ട്രൈക്ക് റേറ്റുമുണ്ട്. 

പഞ്ചാബിനെതിരെ രാജസ്ഥാന്‍ ആരാധകര്‍ക്ക് ശുഭപ്രതീക്ഷ; കണക്കുകളിങ്ങനെ

 

click me!