പഞ്ചാബിനെതിരെ രാജസ്ഥാന്‍ ആരാധകര്‍ക്ക് ശുഭപ്രതീക്ഷ; കണക്കുകളിങ്ങനെ

By Web TeamFirst Published Apr 12, 2021, 10:54 AM IST
Highlights

കഴിഞ്ഞ സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം രാജസ്ഥാനൊപ്പമായിരുന്നു. 

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്സും 21 കളിയിലാണ് നേരത്തെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ നേരിയ മുൻതൂക്കം സഞ്ജുവിന്റെ രാജസ്ഥാനുണ്ട്. രാജസ്ഥാൻ 12 കളിയിൽ ജയിച്ചപ്പോൾ പഞ്ചാബിന് ജയിക്കാനായത് ഒന്‍പത് മത്സരങ്ങള്‍. കഴിഞ്ഞ സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം രാജസ്ഥാനൊപ്പമായിരുന്നു. ആദ്യ കളിയിൽ ഏഴ് വിക്കറ്റിനും രണ്ടാം കളിയിൽ നാല് വിക്കറ്റിനുമായിരുന്നു രാജസ്ഥാന്റെ ജയം.

മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിംഗ്സ് പോരാട്ടം തുടങ്ങുക. രാജസ്ഥാനെ സഞ്ജു സാംസണും പഞ്ചാബിനെ കെ എല്‍ രാഹുലുമാണ് നയിക്കുന്നത്. ലീഗില്‍ നായകനായി സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരമാണിത്. 

കൊല്‍ക്കത്ത ജയിച്ചു തുടങ്ങി

ഇന്നലെ നടന്ന മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പത്ത് റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചു. കൊൽക്കത്തയുടെ 187 റൺസ് പിന്തുടർന്ന ഹൈദരാബാദിന് അഞ്ച് വിക്കറ്റിന് 177 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മനീഷ് പാണ്ഡേ 61 റൺസുമായി പുറത്താവാതെ നിന്നെങ്കിലും ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. 

നേരത്തേ, നിധീഷ് റാണയുടെയും രാഹുൽ ത്രിപാഠിയുടെയും അർധസെഞ്ചുറികളുടെ മികവിലാണ് കൊൽക്കത്ത 187 റൺസെടുത്തത്. റാണ 56 പന്തിൽ 80 റൺസും ത്രിപാഠി 29 പന്തിൽ 53 റൺസുമെടുത്തു. 

ക്യാപ്റ്റന്‍സി അരങ്ങേറ്റം; ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡിടാന്‍ സഞ്ജു


 

click me!